കോട്ടയം: ഝാര്‍ഖണ്ഡില്‍നിന്നും പാലായിലേക്ക് കടത്തിക്കൊണ്ടുവന്ന് വില്‍പനയ്ക്ക് സൂക്ഷിച്ച 2.5 കിലോ കഞ്ചാവുമായി ദന്‍ബാദ് ജില്ലയിലെ കപുരിയ സ്വദേശി സച്ചിന്‍ കുമാര്‍ സിങ്ങിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. പാലാ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബി. ദിനേശിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.
പാലാ ടൗണിലെ പച്ചക്കറി കടയില്‍ ജോലി ചെയ്തുവന്നിരുന്ന ഇയാളെ ഏതാനും ആഴ്ചകളായി പാലാ റേഞ്ച് എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. മലയാളിയായ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. മിനി സിവില്‍ സ്റ്റേഷന് എതിര്‍വശത്തുഉള്ള ലോഡ്ജിലാണ് ഇയാള്‍ താമസിച്ചുവന്നിരുന്നത്.
കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രതികരിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബി. ദിനേശ്, ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി. അനീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ എന്നിവടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.