നാലുവര്‍ഷ ബിരുദ പദ്ധതിയിലൂടെ വിദ്യാർഥികള്‍ക്ക് ഗവേഷണ രംഗത്തേക്ക് പുതുവഴി തുറക്കും- വി. ശിവൻകുട്ടി

തിരുവനന്തപുരം: നാലുവര്‍ഷ ബിരുദ പദ്ധതിയിലൂടെ വിദ്യാർഥികള്‍ക്ക് ഗവേഷണ രംഗത്തേക്ക് പുതുവഴി തുറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. നമ്മുടെ ബിരുദങ്ങള്‍ക്കും ഇന്റര്‍ നാഷണല്‍ കോമ്പാറ്റബിലിറ്റി നേടാന്‍ നിലുവർവർഷ ബിരുദം സഹായകരമാവും. നാലുവര്‍ഷ ബിരുദം പൂര്‍ത്തിയാക്കുന്ന വിദ്യാർഥികള്‍ക്ക് ഒരു വര്‍ഷ പഠനം കൊണ്ട് പി.ജി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും എം.എസ്. അരുൺ കുമാര്‍, എം.വി. ഗോവിന്ദന്‍, കെ.എം. സച്ചിന്‍ദേവ്, വി.കെ.പ്രശാന്ത് എന്നിവർക്ക് നിയമസഭയിൽ മന്ത്രി മറുപടി നൽകി. 

എഫ്.വൈ.യു.ജി.പി ലെ മൈനര്‍ കോഴ്സുകള്‍ മുഖ്യ വിഷയമായെടുത്ത വിദ്യാർഥികള്‍ക്ക് പി.ജി. പ്രോഗ്രാമുകള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. നാലുവര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാർഥികള്‍ക്ക് യു.ജു.സി- പി.എച്ച്.ഡി-നെറ്റ് എഴുതാനുള്ള അനുമതി യു.ജി.സി നല്‍കിയിട്ടുണ്ട്. നാലുവര്‍ഷ ബിരുദ പ്രോഗ്രാം പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും നേരിട്ട് നിബന്ധനകള്‍ക്ക് വിധേയമായി പി.എച്ച്.ഡി ഗവേ ഷണത്തിന് യോഗ്യത ലഭിക്കും.

വിദേശ രാജ്യങ്ങളിലേതുപോലെ പൂർണമായും ക്രെഡിറ്റ് അടിസ്ഥാനമാക്കി ഓരോ വിദ്യാർഥിക്കും സ്വന്തം അഭിരുചികളും ലക്ഷ്യങ്ങളും അനുസരിച്ച് അക്കാദമിക് അഡ്വൈസറുടെ സഹായത്തോടെ സ്വന്തം കഴിവുകള്‍ വികസിപ്പിക്കാനാവും. പ്രഫഷണല്‍ ലക്ഷ്യങ്ങള്‍ക്ക് സഹായകരമാവും വിധം വിവിധ വിഷയങ്ങളുടെ കോമ്പിനേഷന്‍ തെരഞ്ഞെടുത്ത് തന്റെ ബിരുദ ഘടന രൂപകല്പന ചെയ്യാനുമുള്ള തരത്തിലാണ് കരിക്കുലം കമ്മിറ്റി നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ കരിക്കുലം രൂപകല്‍പന ചെയ്തിരിക്കുന്നത്.

പ്രധാന വിഷയമായ മേജര്‍ കോഴ്സുകള്‍, അനുബന്ധ വിഷയങ്ങളായ മൈനര്‍ കോഴ്സുകള്‍, ഫൗണ്ടേഷൻ കോ ഴ്സുഴ്കളുടെ ഭാഗമായി ഭാഷാ വിഷയങ്ങൾ കൈകാര്യം ചെ യ്യുന്ന എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സുകൾ, വിവിധ വിഷയങ്ങൾ പഠിക്കുന്നതിനുള്ള മൾട്ടി ഡിസിപ്ലിനറി കോ ഴ്സുകൾ, അധ്യാപകർക്ക് സ്വയമേവ തയാറാക്കി നൽകാ വുന്ന സിഗ്നേച്ചർ കോഴ്സുകൾ എന്നീ ഘടകങ്ങളും, പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നൽകുന്ന ഇന്റേൺഷിപ്പ്, പ്രോജക്ട് എന്നിവയും പുതിയ ബിരുദ കരിക്കുലത്തിന്റെ ഭാഗമാണ്.

ക്രെഡിറ്റിനെ വ്യക്തമായി നിര്‍വചിച്ചുകൊണ്ടാണ് നാലുവര്‍ഷ ബിരുദ കരിക്കുലം രൂപകല്‍പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ ക്രെഡിറ്റുകള്‍ക്ക് ലോകത്തെ പ്രധാനപ്പെട്ട ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനങ്ങളായി യൂറോപ്യൻ സക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റം (ഇ.സി.ടി.എസ്) ആയിട്ടും അമേരിക്കന്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനമായിട്ടും ക്രെഡിറ്റ് കൈമാറ്റംസാധ്യമാകും.

നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസത്തിലേക്ക് നൈപുണീയത സമന്വയിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി വിദ്യാർഥികള്‍ക്ക് ഹ്രസ്വകാല വ്യവസായ സംബന്ധിയായ കോഴ്സുകള്‍ പഠിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പഠിക്കുന്ന തൊഴില്‍ സാധ്യതയുള്ള കോഴ്സുകള്‍ മൈനര്‍ പാത്ത് വേയുടെ ഭാഗമാക്കാനും സാധിക്കും.

(ഉദാഹരണത്തിന് ഫിസിക്സിനോടൊപ്പം ഡേറ്റാ അനലിറ്റിക്സ്, കൊമേഴ്സിനോടൊപ്പം ഫിനാന്‍ഷ്യല്‍ടെ ക്നോളജി, കമ്പ്യൂട്ടര്‍ സയന്‍സിനോടൊപ്പം ആര്‍ട്ടി ഫിഷ്യല്‍ ഇന്റലിജന്‍സ്, ഇംഗ്ലീഷിനോടൊ പ്പം ഡിജിറ്റല്‍ മീഡിയ തുടങ്ങി നിരവധി തൊഴിലധിഷ്ഠിത മൈനര്‍ കോഴ്സുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്). സ്കില്‍ കോഴ്സുകള്‍ പ്രദാനം ചെയ്യുന്നതിന് അസാപ് കേരള, കെല്‍ട്രോ ണ്‍, ഐ.എച്ച.ആർ.ഡി, ഐ.സി.ടി അക്കാ ഡമി ഓഫ് കേരള എന്നീ സ്ഥാപനങ്ങളുടെ കോഴ്സുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്

പഠിക്കുന്ന കോളജില്‍ അത്തരം കോഴ്സുകള്‍ ലഭ്യമല്ലെങ്കില്‍ മറ്റ് അംഗീകൃത സ്ഥാപനങ്ങളുടെ നൈപുണ്യ വികസന കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ടോ ഓണ്‍ലൈനായോ വിദ്യാർഥിക്ക് വൊക്കേഷണല്‍ കോഴ്സുകള്‍ തിരഞ്ഞെടുത്ത് പഠിക്കാം. നാലുവര്‍ഷ ബിരുദ പദ്ധതിയിലൂടെ വിദ്യാർഥികള്‍ക്ക് ഗവേഷണ രംഗത്ത് കടന്നുവരാനുള്ള ബി.എ./ ബി.എസ്.സി. (ഓണേഴ്സ് വിത്ത് റിസര്‍ച്ച്) എന്നീ പഠന പന്ഥാവുകള്‍ ലഭ്യമാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Tags:    
News Summary - A four-year degree will be helpful to achieve international compatibility of our degrees as well- V. Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.