മാലിന്യക്കുഴിയിൽ വീണ് നാലു വയസ്സുകാരി മരിച്ച സംഭവം; പ്ലൈവുഡ് കമ്പനി അടച്ചിടാൻ നിർദേശം

കൊച്ചി: പെരുമ്പാവൂരിൽ മാലിന്യക്കുഴിയിൽ വീണ് നാലു വയസ്സുകാരി മരിച്ച സംഭവത്തിൽ പ്ലൈവുഡ് കമ്പനി അടച്ചിടാൻ പഞ്ചായത്ത്‌ നിർദേശം. വെങ്ങോല പഞ്ചായത്താണ് നോവ പ്ലൈവുഡ് കമ്പനി അടച്ചിടാൻ നിർദേശം നൽകിയത്. അപകടകരമായ കുഴി മൂടാതിരുന്നതിനാലാണ് നടപടി.

പ്ലൈവുഡ് കമ്പനിയിലെ അതിഥി തൊഴിലാളിയും പശ്ചിമ ബംഗാൾ സ്വദേശിനിയുമായ ഹുനൂബയുടെ മകൾ അസ്മിനയാണ് കുഴിയിൽ വീണ് മരിച്ചത്. ഹുനൂബ ജോലി ചെയ്യുമ്പോൾ മാലിന്യക്കുഴിയിലേക്ക് എത്തിനോക്കിയ കുട്ടി ഇതിലേക്ക് വീഴുകയായിരുന്നു. ഉടന്‍ മറ്റ് തൊഴിലാളികള്‍ കുട്ടിയെ പുറത്തെടുത്ത് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പഴയ കിണറാണ് മാലിന്യക്കുഴിയായി ഉപയോഗിച്ചിരുന്നത്.

Tags:    
News Summary - A four-year-old girl died after falling into a garbage pit; Plywood company to be closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.