കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാധ്യമങ്ങളെ വിലക്കി ജില്ലാ കളക്ടർ. തെരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലേക്കാണ് മാധ്യമങ്ങളെ കടത്തി വിടാതെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പി.പി ദിവ്യ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചായത്തിന് പുറത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. വരണാധികാരി കൂടിയായ കളക്ടർ അരുൺ കെ.വിജയന്റെ രേഖാമൂലമുള്ള നിർദേശപ്രകാരമാണ് വിലക്കെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ കെ.കെ രത്നകുമാരിയാണ് സി.പി.എമ്മിന്റെ സ്ഥാനാർഥി. പരിയാരം ഡിവിഷനിൽ നിന്നുള്ള അംഗമാണ് രത്നകുമാരി. യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ ജൂബിലി ചാക്കോ മത്സരിക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ തിരഞ്ഞെടുപ്പ് തുടങ്ങി. ഫലപ്രഖ്യാപനത്തിനുശേഷം ഉച്ചയോടെ വരണാധികാരിയായ കളക്ടറുടെ സാന്നിധ്യത്തിൽ ആകും സത്യപ്രതിഞ്ജ. ജില്ലാ പഞ്ചായത്തിലെ 24 അംഗ ഭരണസമിതിയിൽ ഏഴുപേർ യു.ഡി.എഫും 17 പേർ എൽ.ഡി.എഫുമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.