കൊടകര കുഴൽപ്പണക്കേസിൽ ഇ.ഡിയോട് വിശദീകരണം തേടി ഹൈകോടതി

കൊച്ചി: കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണത്തിൽ ഇ.ഡിയോട് ഹൈകോടതി വിശദീകരണം തേടി. ഇ.ഡി അന്വേഷണം പൂര്‍ത്തിയാക്കാത്തതിനെതിരെ കൊടകര കേസിലെ സാക്ഷിയായ സന്തോഷ് നൽകിയ ഹരജിയിലാണ് നടപടി. മൂന്നാഴ്ചക്കകം വിശദീകരണം നൽകാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. കേസിലെ എതിർകക്ഷികളായ ഇൻകം ടാക്സ് വകുപ്പിനും തെരഞ്ഞെടുപ്പ് കമീഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

അതേസമയം, കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സ് അ​ന്വേ​ഷി​ക്കാ​ൻ ഇന്നലെ സംസ്ഥാന സർക്കാർ പു​തി​യ സം​ഘ​ത്തെ നി​യോ​​ഗി​ച്ചിരിക്കുകയാണ്. തൃ​ശൂ​ര്‍ ഡി.​ഐ.​ജി തോം​സ​ണ്‍ ജോ​സി​ന്റെ മേ​ല്‍നോ​ട്ട​ത്തി​ൽ കൊ​ച്ചി ഡി.​സി.​പി സു​ദ​ര്‍ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ എ​ട്ടം​ഗ സം​ഘ​മാ​ണ്​ അ​ന്വേ​ഷി​ക്കു​ക. ബി.​ജെ.​പി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി മു​ൻ ഓ​ഫി​സ് സെ​ക്ര​ട്ട​റി തി​രൂ​ർ സ​തീ​ഷി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ​യാ​ണ് തു​ട​ര​ന്വേ​ഷ​ണ​ത്തി​നു​ള്ള തീ​രു​മാ​നം.

നേ​ര​ത്തേ പെ​ലീ​സി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കേ​സ് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​റി​ന് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ, സ​തീ​ഷി​ന്റെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് വ​ഴി തെ​ളി​ഞ്ഞ​ത്.

മു​മ്പ്​ കേ​സ് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ച്ച ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി വി.​കെ. രാ​ജു​വും കൊ​ട​ക​ര എ​സ്.​എ​ച്ച്.​ഒ, വ​ല​പ്പാ​ട് എ​സ്‌.​ഐ എ​ന്നി​വ​രെ​യും പു​തി​യ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി. പു​ന​ര​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി പ​രി​​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് പു​തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​​ഗി​ച്ചു​ള്ള ഡി.​ജി​പി​യു​ടെ ഉ​ത്ത​ര​വ്. കോ​ട​തി​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കും. 

Tags:    
News Summary - High Court sought explanation from ED in Kodakara pipeline case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.