വ്യവസായിയെ ബന്ദിയാക്കി പണം തട്ടാൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിൽ

തിരുവല്ല: തിരുവല്ലയിലെ വേങ്ങലിൽ വ്യവസായിയെ ഗോഡൗണിൽ ബന്ദിയാക്കി വടിവാൾ കഴുത്തിൽവെച്ച് ഭീഷണിപ്പെടുത്തി മൂന്നുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്നംഗ സംഘം പിടിയിൽ. ഇടിഞ്ഞില്ലം മാങ്കുളത്തിൽ വീട്ടിൽ ഷിജു വർഗീസ് (23), ഇടിഞ്ഞില്ലം കഴുപ്പിൽ കോളനിയിൽ രാഹുൽ കൊച്ചുമോൻ (23), ഇടിഞ്ഞില്ലം വാഴയിൽ വീട്ടിൽ ബാസ്റ്റിൻ മാത്യു (20) എന്നിവരാണ് പിടിയിലായത്.

വ്യാജ തോക്കും മാരകായുധങ്ങളും ഇവരിൽനിന്ന് പൊലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. പെരുംതുരുത്തിയിൽ കടപ്പാക്കൽ ബിസിനസ് നടത്തുന്ന പെരുംതുരുത്തി കൊച്ചേട്ട് താഴ്ചയിൽ വീട്ടിൽ ഷൈജുവിനെ വേങ്ങലിലെ ഗോഡൗണിൽ ബന്ദിയാക്കിയാണ് പണം തട്ടാൻ ശ്രമിച്ചത്.

Tags:    
News Summary - A gang of three members who tried to extort money by holding the businessman hostage has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.