ചാരുംമൂട്: താമരക്കുളം വയ്യാങ്കരച്ചിറയിൽ നിന്നും 27 കിലോ വരുന്ന മത്സ്യ ഭീമനെപിടിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെയാണ് കാളാഞ്ചി ഇനത്തിൽ പെട്ട മത്സ്യത്തെ കിട്ടിയത്. നാട്ടുകാരനായ രാജീവും സംഘവുമാണ് മത്സ്യത്തെ പിടിച്ചത്.
വേനൽ കടുത്തതോടെ ചിറയിൽ വെള്ളം കുറവാണ്. ഈ സമയം നാട്ടുകാർ മത്സ്യം പിടിക്കാറുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഈ ഇനത്തിൽ പെട്ട മത്സ്യക്കുഞ്ഞുങ്ങളെ ചിറയിൽ വളർത്തിയിരുന്നു. അതിൽ പെട്ടതാവാം മത്സ്യമെന്ന് കരുതുന്നു. വലയിൽ കുടുങ്ങിയ മത്സ്യത്തെ ഏറെ നേരത്തെ ശ്രമഫലമായാണ് കരക്കെത്തിക്കാൻ കഴിഞ്ഞത്.
തമിഴ്നാട്ടിലെ ചിദംബരത്ത് രാജീവ് ഗാന്ധി ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസിൽ നിന്നുമായിരുന്നു മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടു വന്നത്. ഇവിടെ മാത്രമാണ് ഈ ഇനത്തിൽ പെട്ട മത്സ്യക്കുഞ്ഞുങ്ങൾ ലഭിക്കുക. പിടിച്ച മത്സ്യം കിലോക്ക് 300 രൂപക്ക് വില്പന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.