Representational Image

പൊന്നാനി മാറഞ്ചേരി പുറങ്ങിൽ വീടിന് തീപിടിച്ച് അപകടം; അഞ്ചു പേർക്ക് പൊള്ളലേറ്റു, മൂന്നു പേരുടെ നില ഗുരുതരം

മാറഞ്ചേരി(മലപ്പുറം): പൊന്നാനി മാറഞ്ചേരി പുറങ്ങിൽ വീടിന് തീപിടിച്ച് അപകടം. അഞ്ചു പേർക്ക് പൊള്ളലേറ്റു. മൂന്നു പേരുടെ നില ഗുരുതരം.

പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപം ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്. മണികണ്ഠൻ, റീന, സരസ്വതി എന്നിവരുടെ നില ഗുരുതരമാണ്.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെ വീടിന്‍റെ ഒരു മുറിയിലാണ് തീപിടിത്തമുണ്ടായത്. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - A house caught fire in Marancheri Purangu; Five people were injured and three are in serious condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.