കണ്ണൂർ താഴെചൊവ്വയിൽ ദേശീയപാത നിർമാണത്തിനിടെ വീട് ഇടിഞ്ഞു താഴ്ന്നു

കണ്ണൂർ: ദേശീയപാത നിർമാണത്തിനായി ആഴത്തിലുള്ള കുഴിയെടുത്ത കണ്ണൂർ താഴെചൊവ്വയിൽ വീട് താഴേക്ക് പതിച്ചു. മുട്ടോളം പാറയിൽ മഞ്ജിമ നിവാസിൽ ഷൈനുവിന്‍റെ വീടാണ് 16 മീറ്ററോളം താഴേക്ക് ഇടിഞ്ഞത്. അപകടസമയത്ത് വീട്ടിലും ദേശീയപാത പ്രവൃത്തി നടത്തുന്നയിടത്തും ആരുമില്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.

ദേശീയപാത നിർമാണത്തിനായി താഴെചൊവ്വ - ആറ്റടപ്പ റോഡിൽ സമീപം ആഴത്തിൽ കുഴിയെടുത്തിരുന്നു. അപകട ഭീഷണിയെ തുടർന്ന് ഷൈനുവും കുടുംബവും ഒരാഴ്ച മുമ്പാണ് വാടക വീട്ടിലേക്ക് താമസം മാറിയത്. അപകട സമയത്തിന് തൊട്ടുമുമ്പാണ് വീട്ടിലെ സാധനങ്ങൾ മാറ്റിയത്.

വീട്ടുസാധനം കയറ്റിയ വാഹനം പോയതിന് തൊട്ടു പിന്നാലെ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം. സമീപത്തെ വീട്ടുമതിലും ഇടിഞ്ഞു. സംഭവ സ്ഥലം ദേശീയപാത അതോറിറ്റി അധികൃതരും റവന്യൂ വകുപ്പും സന്ദർശിച്ചു.

Tags:    
News Summary - A house collapsed during the construction of the national highway in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.