വധഭീഷണി മുഴക്കി, സ്ത്രീത്വത്തെ അപമാനിച്ചു; ഡി.സി.സി ജനറൽ സെക്രട്ടറിക്കെതിരെ പരാതിയുമായി മഹിള നേതാവ്

പത്തനംതിട്ട: ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ സോജിക്കെതിരെ പരാതിയുമായി മഹിള കോൺഗ്രസ് സംസ്ഥാന നേതാവ്. സോജി വധഭീഷണി മുഴക്കിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നുമാണ് മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ പരാതിയിൽ പറയുന്നത്.

കഴിഞ്ഞ 15-ാം തീയതിയാണ് സോജിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കും കെ.പി.സി.സിക്കും പരാതി നൽകിയത്. കഴിഞ്ഞ ദിവസം ചേർന്ന ഡി.സി.സി ഓഫീസിൽ നടന്ന യോഗത്തിന് ശേഷം വി.ആർ സോജി ആക്രമിക്കാൻ ശ്രമിച്ചെന്നും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മഹിള നേതാവ് ആരോപിച്ചിട്ടുണ്ട്.

മഹിള നേതാവിന്‍റെ പരാതി ജില്ലാ പൊലീസ് മേധാവി സ്വീകരിച്ചിട്ടുണ്ട്. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അതേസമയം, നടപടികൾ വേഗത്തിലാക്കുമെന്നാണ് പൊലീസ് അറിയിച്ചത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മുതൽ വി.ആർ സോജിയും മഹിള നേതാവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.

Tags:    
News Summary - A Mahila leader filed a complaint against the DCC General Secretary VR Soji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.