കുടല്ലൂർ എന്ന കുഗ്രാമത്തിലെ മാടത്ത് തെക്കെപ്പാട്ട് വീട്ടിൽ വാസുദേവൻ എന്ന പയ്യൻ പേരിന്റെ കൂടെ നായർ എന്നു ചേർക്കാൻ കാരണം കുട്ടിക്കാലത്ത് താനയക്കുന്ന എഴുത്തുകൾ പ്രായക്കൂടുതലുള്ള ആളിന്റെ രചനയാണെന്ന് പത്രാധിപർമാരെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു.12ാം വയസിൽ കവിത എഴുതി തുടങ്ങി. ശരിയാവില്ല എന്നു തോന്നിയപ്പോൾ കവിത എഴുത്ത് നിർത്തി.
1950ൽ മദിരാശിയിൽ നിന്ന് പ്രസിദ്ധീകരിച്ച ചിത്രകേരളം മാസികയിൽ വന്ന വിഷുകൈനീട്ടമാണ് ആദ്യകഥ. ദിവസവും എന്തെങ്കിലുമൊന്ന് കടലാസിൽ കുറിച്ചിടാൻ ശ്രമിക്കുമായിരുന്നു. ഈ കുറിപ്പുകളാണ് പത്രമാപ്പീസിലേക്ക് കഥയായി മാറി എത്തുക. എഴുതുന്ന ആദ്യകോപ്പി പ്രസിദ്ധീകരണത്തിന് അയക്കില്ല. വീണ്ടും അത് പകർത്തിയെഴുതുന്ന ചെറുപ്പത്തിലെ പതിവ് എം.ടി.ക്ക് അറിയപ്പെടുന്ന എഴത്തുകാരനായപ്പോളും മാറ്റാൻ സാധിച്ചിട്ടില്ല. രാത്രിയാണ് പലപ്പോഴും എഴുതാനിരിക്കുക. ചെറുപ്പത്തിൽ മണ്ണെണ്ണ വിളക്കിെൻറ വെളിച്ചത്തിൽ എഴുതുമ്പോൾ അമ്മ വിചാരിക്കും മകൻ നന്നായി പഠിക്കുകയാെണന്ന്.അമ്മക്ക് ആകെ പേടി മണ്ണെണ്ണ തീർന്നു പോകുമോ എന്നായിരുന്നു. അത്രക്ക് അപൂർവമായി ലഭിക്കുന്നതായിരുന്നു മണ്ണെണ്ണ.
എം.ടിയുടെ സാഹിത്യ ജീവിതത്തിൽ മെറ്റന്തിനേക്കാളും അദ്ദേഹം കടപ്പെട്ടിരിക്കുന്നത് സ്വന്തം നാടായ കുടല്ലൂരിനോടാണ്. വേലായുധേട്ടെൻറയും ഗോവിന്ദൻകുട്ടിയുടെയും പകിട കളിക്കാരൻ കോന്തുണ്ണി അമ്മാമയുടെയും കാതു മുറിച്ച മീനാക്ഷിയുടെയും നാടായ കുടല്ലൂരിനോട്. സ്വന്തം നാടായ കുടല്ലൂരിൽ നിന്ന് കണ്ടെത്തിയ മനുഷ്യരായിരുന്നു എം.ടിയുടെ കഥാപാത്രങ്ങൾ.
2014ൽ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചുള്ള ജെ.സി.ഡാനിയൽ പുരസ്കാരം സ്വീകരിച്ച് എം.ടി.നടത്തിയ മറുപടി പ്രസംഗത്തിൽ പറഞ്ഞത് 50വർഷത്തിനപ്പുറം ചില സുഹൃത്തുക്കളുടെ നിർബന്ധം കൊണ്ടാണ് അത്രയൊന്നും താൽപര്യമില്ലാത്ത സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. പിൽക്കാലത്ത് ചലച്ചിത്ര ലോകത്തിെൻറ അനന്തവും അൽഭുതകരവുമായ സാധ്യതകളെ മനസ്സിലാക്കി. അവിസ്മരണീയവും മനോഹരവുമായ അനുഭവമായാണ് എം.ടി സിനിമയെ ലോകം പിന്നീട് വിലയിരുത്തിയത്.
സാഹിത്യ രചന പഠിക്കാൻ നിശ്ചിത പാഠപുസ്തകങ്ങളിെല്ലന്നത് തിരിച്ചറിഞ്ഞ് എവിടയൊക്കെയോ ചില മാതൃകകൾ കണ്ട് ആരാധനയും ആവേശവും തോന്നിയാണ് എം.ടി. എഴുതാനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.