ഫറോക്ക്: ഫറോക്ക് പേട്ട സ്വദേശിയായ വിദ്യാർഥി ഹൈദരാബാദിൽ ബൈക്കപകടത്തിൽ മരിച്ചു. ഫറോക്ക് പേട്ട സീമാനിയിൽ പീവീസ് ഹൗസിൽ താമസിക്കുന്ന പുതിയ ചിറക്കൽ വാലഞ്ചേരി പി.വി. സാദിഖിന്റെ മകൻ മുഹമ്മദ് സിദിൻ സമദ് (21) ആണ് മരിച്ചത്.
ഹൈദരാബാദിലെ ഗച്ചി ബോളി സ്ട്രീറ്റിൽ ബൈക്കിൽ യാത്രചെയ്യവെ കാറിടിച്ച് ഗുരുതര പരിക്കേറ്റ് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഹൈദരാബാറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സ്ഥാപനത്തിലെ വിദ്യാർഥിയായിരുന്നു. മാതാവ്: ശബാന കളത്തിങ്ങൽ (ചെറുവണ്ണൂർ). സഹോദരങ്ങൾ: അഹമ്മദ് സൈൻ, ഷഹ്സിൻ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് ഫറോക്ക് പേട്ട ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.