കാണാതായ മലപ്പുറം സ്വദേശി മണ്ണിൽ കടവത്ത് മുഹമ്മദ്

ഹജ്ജ് തീർഥാടകനായ മലപ്പുറം സ്വദേശിയെ മിനയിൽ കാണാതായി

മലപ്പുറം: ഹജ്ജ് തീർഥാടകനായ മലപ്പുറം വാഴയൂർ സ്വദേശിയെ മിനയിൽ കാണാതായി. വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽ കടവത്ത് മുഹമ്മദിനെ (74) ആണ് ശനിയാഴ്ച മുതൽ കാണാതായത്.

ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേനയാണ് മുഹമ്മദ് തീർഥാടനത്തിന് എത്തിയത്. മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല.

വിവരം ലഭിക്കുന്നവർ നൗഫൽ - 0542335471, 0556345424, ഗഫൂർ - 0541325670 എന്ന നമ്പറുകളിൽ അറിയിക്കണമെന്ന് കേരള ഹജ്ജ് കമ്മിറ്റി അറിയിച്ചു. 


Tags:    
News Summary - A native of Vazhayur, a Hajj pilgrim, has gone missing in Mina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.