തിരുവനന്തപുരം: കാട്ടാക്കടയിൽ ഒന്നര വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു. ശ്രീകണ്ഠൻ-സിന്ധു ദമ്പതികളുടെ മകൻ അനന്തൻ ആണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്‍റെ മാതൃ സഹോദരി മഞ്ജുവിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ കാട്ടാക്കട കൊണ്ണിയൂർ സൈമൺ റോഡിലാണ് സംഭവം നടന്നത്. ശ്രീകണ്ഠന്‍റെ ആദ്യ ഭാര്യയാണ് മഞ്ജുവെന്നും മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണെന്നും പൊലീസ് പറയുന്നു.
രണ്ടാമത്തെ പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായെന്നും തുടർന്ന് മഞ്ജുവിന്‍റെ അവിവാഹിതയായ സഹോദരി സിന്ധുവിനെ ശ്രീകണ്ഠന്‍ വിവാഹം കഴിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.