കൊല്ലം: ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ ഇതര സംസ്ഥാനക്കാരനായ യുവാവിന് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശിയായ അശോക് കുമാർ (31) ആണ് അപകടത്തിൽ മരിച്ചത്.
ഇന്ന് പുലർച്ചെ വരാവൽ - തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയിനിൻ നിന്നിറങ്ങുമ്പോൾ പാളത്തിലേക്ക് വീഴുകയായിരുന്നു. കുണ്ടറയിൽ കേരളവിഷൻ കേബിൾ ഡിസ്ട്രിബ്യൂഷൻ ജീവനക്കാരാനായിരുന്നു അശോക് കുമാർ. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.