തളിപ്പറമ്പ്: ജീവിതത്തിലേക്ക് പിച്ചവെക്കാൻ നന്മവറ്റാത്ത മനസ്സുകളുടെ സഹായംതേടുകയാണ് ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒന്നര വയസ്സുകാരൻ മുഹമ്മദ് ഖാസിം. ചപ്പാരപ്പടവ് എം.എ.എച്ച് ആശുപത്രിക്ക് സമീപത്തെ പി.പി.എം. ഫാത്തിമത്ത് ഷാക്കിറയുടെ മകനാണ് സ്പൈനൽ മസ്കുലാർ അറ്റ്റോഫി എന്ന അപൂർവരോഗം ബാധിച്ച് ജീവിതം തള്ളിനീക്കുന്ന കുരുന്ന്. മംഗളൂരുവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഖാസിമിന് എസ്.എം.എ-2 ബാധിച്ചതായി കണ്ടെത്തിയത്. ഇപ്പോൾ ബംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സ നടത്തിവരുകയാണ്. ഖാസിമിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരണമെങ്കിൽ രണ്ട് വയസ്സിനകം 18 കോടി രൂപ വില വരുന്ന സോൾജെൻസ്മ ജീൻ തെറപ്പി മരുന്ന് ലഭ്യമാക്കണം.
തുക സമാഹരിക്കുന്നതിനും തുടർ ചികിത്സകൾക്കുമായി തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ, കെ. സുധാകരൻ എം.പി എന്നിവർ മുഖ്യരക്ഷാധികാരികളും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിജ ബാലകൃഷ്ണൻ ചെയർപേഴ്സനും വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ പെരുവണ ജനറൽ കൺവീനറുമായി സർവകക്ഷി ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചു. നിർധനരായ ഖാസിമിെൻറ കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്തുക അസാധ്യമാണ്. നന്മയുള്ളവർ സഹായിച്ചാൽ മാത്രമേ ഈ പിഞ്ചോമനയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുള്ളൂ. മന്ത്രിയും എം.പിയുമെല്ലാം വലിയ പിന്തുണയാണ് ഇക്കാര്യത്തിൽ നൽകിവരുന്നതെന്ന് ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കുഞ്ഞിെൻറ ചികിത്സക്കുള്ള സഹായധനം സ്വരൂപിക്കാനായി ഫെഡറൽ ബാങ്ക് ഏര്യം ശാഖയിൽ ജോയൻറ് അക്കൗണ്ട് തുറന്നു. വാർത്തസമ്മേളനത്തിൽ ചികിത്സാസഹായ കമ്മിറ്റി ചെയർപേഴ്സൻ സുനിജ ബാലകൃഷ്ണൻ, ജനറൽ കൺവീനർ അബ്ദുറഹ്മാൻ പെരുവണ, കൺവീനർമാരായ എം.എം. അജ്മൽ, എം. മൈമൂനത്ത് എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496504555, 8281010741. A/C. No: 13280200001942. IFSC: FDRL0001328.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.