ഉള്ള്യേരി: തെരുവു നായ്ക്കളുടെ അക്രമത്തിൽ പരിക്കേറ്റ് മരണാസന്നനായ നായ്ക്കുട്ടി, മുഖ്യമന്ത്രിയുടെ ഓഫിസിലേക്കുള്ള ഒരു ഫോൺകാളിലൂടെ ജീവിതത്തിലേക്കു ചുവടുെവച്ചു. ഉള്ള്യേരി സൗത്തിലെ അനന്തുദേവ്, ദീജു ദിനേശ്, അക്ഷയ്, ആദര്‍ശ് എന്നീ വിദ്യാർഥികളാണ് വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ തെരുവുനായ്ക്കള്‍ രണ്ടുമാസം പ്രായമുള്ള നായ്ക്കുട്ടിയെ കടിച്ചു കുടയുന്നത് കണ്ടത്.
ശരീരമാസകലം മുറിവേറ്റ നായ്ക്കുട്ടിയെ ഇവര്‍ തെരുവുനായ്ക്കളില്‍നിന്ന് രക്ഷിച്ചെങ്കിലും സ്ഥിതി ഗുരുതരമായിരുന്നു. തുടർന്ന് നമ്പർ ശേഖരിച്ച് അനന്തുദേവ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിളിച്ച് കാര്യംപറഞ്ഞു. പരാതി ശ്രദ്ധയോടെ കേട്ട മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്, ഉടൻ പരിഹാരമുണ്ടാകുമെന്നും കാത്തിരിക്കാനും കുട്ടികളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ജില്ല മൃഗ സംരക്ഷണ ഓഫിസിലേക്ക് വിളിയെത്തി. അവിടെനിന്ന് പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചു വിവരം നല്കി. തുടർന്ന് വൈസ് പ്രസിഡൻറ് എന്‍.എം. ബാലരാമെൻറ നേതൃത്വത്തിൽ നായ്ക്കുട്ടിയെ താലൂക്ക് മൃഗാശുപത്രിയില്‍ എത്തിച്ചു. വെറ്ററിനറി സര്ജന് ഡോ. സജാസ് മുറിവുകളില്‍ തുന്നലിടുകയും അടിയന്തര ശുശ്രൂഷ നല്‍കുകയും ചെയ്തതോടെ നായ്ക്കുട്ടിക്ക് പുതുജീവന്‍ തിരിച്ചുകിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.