തിരുവനന്തപുരം: കേരളത്തിൽ സച്ചാർ കമീഷൻ റിപ്പോർട്ട് ശിപാർശകൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സെൽ രൂപീകരിക്കണമെന്ന് എം.കെ. മുനീർ എം.എൽ.എ. സച്ചാർ കമീഷൻ റിപ്പോർട്ടിലെ സ്കോളർഷിപ്പ് ശിപാർശക്കൊപ്പം മറ്റ് 72 ശിപാർശകളും ഉണ്ട്.
അതുപോലെ പാലോളി കമ്മിറ്റിയും നിരവധി ശിപാർശകൾ സമർപ്പിച്ചിട്ടുണ്ട്. സച്ചാർ കമ്മിറ്റി ശിപാർശകൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിന് പിന്നാലെ പാലോളി കമ്മിറ്റി മുസ് ലിം വിഭാഗം നേതാക്കളുമായി മാത്രമാണ് ചർച്ച നടത്തിയത്.
ക്രൈസ്തവ വിഭാഗത്തിന് വേണ്ടി കോശി കമീഷൻ സമർപ്പിക്കുന്ന ശിപാർശകൾ നടപ്പാക്കണമെന്നാണ് തങ്ങളുടെ നിലപാട്. രണ്ട് സമുദായങ്ങൾ തമ്മിലുള്ള തർക്കമാറ്റി ഈ വിഷയത്തെ മാറ്റരുതെന്നും എം.കെ. മുനീർ നിയമസഭയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.