കോട്ടയം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ ഡയറക്ടറെ കണ്ടെത്താൻ മൂന്നംഗ സർച് കമ്മിറ്റിയെ നിയോഗിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ കൺവീനറായ കമ്മിറ്റിയിൽ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ, ടി.വി. ചന്ദ്രൻ എന്നിവരാണ് അംഗങ്ങൾ.
ശങ്കർ മോഹൻ നൽകിയ രാജി സർക്കാർ സ്വീകരിച്ചതായി ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. വിദ്യാർഥികൾ ഉന്നയിച്ച പഠനസംബന്ധിയായ മറ്റ് വിഷയങ്ങൾ പിറകെ അഭിസംബോധന ചെയ്യുമെന്നും സമരം അവസാനിപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.