കരിങ്കല്ല് കൊണ്ട് പോവുകയായിരുന്ന ടിപ്പർ മറിഞ്ഞ് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

മലപ്പുറം: കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് കാൽനട യാത്രക്കാരന് ദാരുണാന്ത്യം.

മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കരിങ്കല്ല് കൊണ്ട് പോവുകയായിരുന്ന ടിപ്പർ ലോറി കാൽനട യാത്രക്കാരന്റെ മേൽ മറിഞ്ഞാണ് അപകടമുണ്ടായത്. രാവിലെ പള്ളിയിൽ പോയി മടങ്ങുകയായിരുന്ന ആളുടെ ശരീരത്തിലേക്കാണ് ലോറി മറിഞ്ഞത്.

കൊണ്ടോട്ടി കൊളത്തൂർ നീറ്റാണിമ്മലിൽ വെച്ചാണ് അപകടം സംഭവിച്ചത്. 

Tags:    
News Summary - A tipper carrying gravel overturned in an accident; A tragic end for the pedestrian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.