കൊണ്ടോട്ടി: സുബ്ഹി നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങിയ മധ്യവയസ്കൻ നിയന്ത്രണം വിട്ടു മറിഞ്ഞ ലോറിക്കടിയിൽപെട്ട് മരിച്ചു. നീറ്റാണിമ്മൽ, എട്ടിയകത്ത് രായിൻ മമ്മദിന്റെ മകൻ അലവിക്കുട്ടി (52) ആണ് മരിച്ചത്.
കൊണ്ടോട്ടിക്കടുത്ത് നീറ്റാണിമ്മലിൽ ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടം. കരിങ്കല്ലുമായി പോകുന്ന ലോറി നിയന്ത്രണം വിട്ട് അലവിക്കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. ലോറിക്കടിയിൽ കുടുങ്ങിയ അലവിക്കുട്ടി തൽക്ഷണം മരിച്ചു.
അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഫയർ ഫോഴ്സ് എത്തിയാണ് റോഡ് വൃത്തിയാക്കിയത്. പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.