ബഫർ സോണിൽ ആകെ ലഭിച്ചത് 63,500 പരാതികൾ; 24,528 എണ്ണം പരിഹരിച്ചു

തിരുവനന്തപുരം: ബഫർസോൺ സംബന്ധിച്ച് ഇതുവരെ ലഭിച്ച് 63,500 പരാതികൾ. ഇതിൽ 24,528 എണ്ണം പരിഹരിച്ചു. ബഫർ സോണിൽ പെടുന്ന നിർമിതികളായി 28494 എണ്ണം ആപിൽ അപ് ലോഡ് ചെയ്തു.ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് പീച്ചി വൈല്‍ഡ് ലൈഫിന് കീഴിലാണ്. ബഫര്‍ സോണിലുള്ള നിര്‍മിതികള്‍ കണ്ടെത്താനുള്ള ഫീല്‍ഡ് സര്‍വേ തുടരുകയാണ്.

കേരള സ്റ്റേറ്റ് റിമോര്‍ട്ട് സെന്‍സിങ് ആന്‍റ് എന്‍വയോണ്‍മെന്‍റ് സെന്‍ററിന്‍റെ അസറ്റ് മാപ്പര്‍ ഉപയോഗിച്ച് ഇതുവരെ പുതുതായി കണ്ടെത്തിയ നിര്‍മിതികളില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത് 18496 എണ്ണമാണ്. സെര്‍വര്‍ തകരാറു മൂലം കണ്ടെത്തിയ നിര്‍മിതികളില്‍ പലതും ചേര്‍ക്കാനായിട്ടില്ല. ഇന്നലെ ഉച്ചയോടെ തകരാര്‍ പരിഹരിച്ചിട്ടുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ പുതുതായി ബഫര്‍ സോണില്‍ കണ്ടെത്തുന്ന നിര്‍മിതികളുടെ എണ്ണം കൂടും.

അതേസമയം, ബഫർസോണിൽ വീണ്ടും സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം രംഗത്തെത്തി. പ്രതിസന്ധിയുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണെന്നായിരുന്നു പ്രതിപക്ഷ വിമർശനം. എന്നാൽ, പ്രതിപക്ഷം കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

Tags:    
News Summary - A total of 63,500 complaints were received in the buffer zone; 24,528 have been resolved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.