സ്​തുത്യർഹമായ സേവനമാണ്​ പൊലീസ്​ നടത്തുന്നതെന്ന്​​ എല്ലാവർക്കുമറിയാം -വിജയരാഘവൻ

തിരുവനന്തപുരം: സംസ്ഥാനത്ത്​ സ്​തുത്യർഹമായ സേവനമാണ്​ പൊലീസ്​ നടത്തുന്നതെന്ന്​​ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ​​േവ്ലാഗർമാരായ ഇൗബുൾ സഹോദരൻമാർക്കെതിരെയുള്ള ​മോ​ട്ടോർ വാഹന വകുപ്പിന്‍റെ നടപടിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ​ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു എ.വിജയരാഘവൻ.

''നിയമം ലംഘിച്ചവർക്ക്​ ചായവാങ്ങിക്കൊടുക്കണോ?, എല്ലാവരും നിയമത്തിന്​ വിധേയമായാണ്​ പ്രവർത്തിക്കേണ്ടത്​. പൊലീസ്​ സംസ്ഥാനത്ത്​ സ്​തുത്യർഹമായ സേവനങ്ങളാണ്​ നടത്തുന്നതെന്ന്​ എല്ലാവർക്കുമറിയാം. ഗവൺമെന്‍റിന്​ പിഴയിടണമെന്ന്​ ഒരു വാശിയുമില്ല. നമ്മുടെ നിയമ സംവിധാനം മുന്നോട്ട്​ കൊണ്ടുപോകുന്ന നടപടിക്രമങ്ങളാണ്​ പൊലീസ്​ സ്വീകരിക്കുന്നത്​. കേരളത്തിലെ പൊലീസിന്‍റെ പരിമിതികളേക്കാളും മുന്നിട്ട്​ നിൽക്കുന്നത്​ സേവന പ്രവർത്തനങ്ങളാണോയെന്ന വസ്​തുത പരിശോധിക്കണം'' വിജയരാഘവൻ പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ മുസ്​ലിംലീഗിനെയും വിജയരാഘവൻ കടന്നാക്രമിച്ചു.

''അധികാരം കിട്ടു​േമ്പാഴെല്ലാം ഭംഗിയായിട്ട്​ അഴിമതി നടത്തി പണം കണ്ടെത്തുന്ന പാർട്ടിയാണ്​ മുസ്​ലിം ലീഗ്​. ഇത്​ എല്ലാവർക്കും അറിയുന്ന കാര്യമാണ്​. പാലാരിവട്ടമടക്കമുള്ള കേസുകൾ അതിന്​ ഉദാഹരണമാണ്​.മുസ്​ലിം ലീഗ്​ സംസ്​ഥാന കമ്മിറ്റി ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിൽ യൂത്ത്​ ലീഗ്​ ദേശീയ ഉപാധ്യക്ഷൻ മുഈനലി തങ്ങളെ ഇറക്കിവിടുന്ന രംഗം എല്ലാവരും കണ്ടതാണ്​. ഇത്​ മുസ്​ലിം ലീഗിനകത്തെ പ്രശ്​നം മാത്രമാണ്​. അല്ലാതെ സി.പി.എമ്മിന്​ ഇതിൽ എന്താണ്​ റോൾ''.

''മുസ്​ലിം​ ലീഗിനകത്ത്​ അഗാധമായ പ്രതിസന്ധിയുണ്ട്​. ഇതോടൊപ്പം വലിയ അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിക്ക്​ അകത്തുണ്ട്​. ഒരു രാഷ്​ട്രീയ പാർട്ടിയെന്ന നിലയിൽ നേതൃത്വമില്ലായ്​മ​ ഇവിടെ ദൃശ്യമാണ്​​. അഴിമതി പണവുമായി ബന്ധപ്പെട്ട വിഷയമാണ്​​ ലീഗിലെ പ്രതിസന്ധിക്ക്​ കാരണം. പാർട്ടിയിലെ പ്രശ്​നങ്ങൾ​ രൂക്ഷമാകാൻ പോവുകയാണ്​. വസ്​തുത ഇതായിരിക്കെ സി.പി.എമ്മിനും സർക്കാറിനും നേരെ ആക്ഷേപം ഉന്നയിച്ച്​ തടിതപ്പാൻ എങ്ങനെയാണ്​ ലീഗിന്​ കഴിയുക. എൽ.ഡി.എഫ്​ സർക്കാർ സ്വീകരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ നടപടികളായാണ്​ ലീഗ്​ ഇതിനെ പ്രചരിപ്പിക്കുന്നത്​. വിചിത്ര വാദമാണിത്​. അവർ​ പറയുന്ന നയങ്ങൾ അവർക്ക്​​ തന്നെ വിശദീകരിക്കാനാവുന്നില്ല'' -വിജയരാഘവൻ പറഞ്ഞു. 

Tags:    
News Summary - a vijayaraghavan about kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.