തിരുവനന്തപുരം: യു.ഡി.എഫിനോട് ഇടഞ്ഞുനിൽക്കുന്ന ആർ.എസ്.പി നേതൃത്വം എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് ആ പാർട്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ.
ആർ.എസ്.പി ഇപ്പോൾ യു.ഡി.എഫിലെ ഘടകകക്ഷിയാണ്. അവിടെ നിൽക്കുന്ന കക്ഷിയെപ്പറ്റി ഇപ്പോൾ നിലപാട് പറയുന്നത് ഗുണകരമാകില്ല. അഖിലേന്ത്യതലത്തിൽ ഇടതുപക്ഷത്തോടൊപ്പമാണെങ്കിലും ഇവിടെ യു.ഡി.എഫിനൊപ്പംനിന്ന് ശക്തിയായി നമ്മളെ എതിർക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചുവരുന്നത്. അവർ മറിച്ചൊരു തീരുമാനമെടുക്കുമ്പോൾ പാർട്ടി നിലപാട് പറയാമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാർ നയങ്ങൾക്കും ഇന്ധനവില വർധനക്കുമെതിരെ ഈ മാസം ഒമ്പതിന് പതിനായിരം കേന്ദ്രങ്ങളിൽ ലക്ഷങ്ങൾ അണിനിരക്കുന്ന പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്നും വിജയരാഘവൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.