പാലക്കാട്: ജില്ലയില്‍ നാല് സിറ്റിങ് എം.എല്‍.എമാര്‍ക്ക് സി.പി.എം സീറ്റ് നല്‍കിയേക്കില്ല. മലമ്പുഴ മണ്ഡലത്തില്‍ വി.എസ്. അച്യുതാനന്ദെൻറ അഭാവത്തിൽ എ. വിജയരാഘവനെ പരിഗണിച്ചേക്കും.
മന്ത്രി എ.കെ. ബാലന് പകരം പാലക്കാട് ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരിയെ തരൂരില്‍ മത്സരിപ്പിക്കാനാണ് ആലോചന. സംവരണ മണ്ഡലമായ കോങ്ങാട്ടും മാറ്റം ഉണ്ടായേക്കും. അവിടെ രണ്ട് തവണ മത്സരിച്ച് വിജയിച്ച കെ.വി. വിജയദാസിന് പകരം മുന്‍ എം.പിയും, സംസ്ഥാന പട്ടികജാതി കമീഷന് അംഗവുമായ എസ്. അജയകുമാറിനാണ് സാധ്യത.
ഡി.വൈ.എഫ്.ഐ നേതാവ് നിതിന്‍ കണിച്ചേരിയെ പാലക്കാട്ട് മത്സരിപ്പിച്ചേക്കും. ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണിക്ക് പകരം ബാലസംഘം സംസ്ഥാന കോ ഒാഡിനേറ്റര്‍ എം. രൺതീഷ്, കെ. ജയദേവന് എന്നിവരുടെ പേരുകള്‍ ഒറ്റപ്പാലത്ത് പരിഗണനയിലുണ്ട്. വി.ടി. ബൽറാം രണ്ടു തവണ വിജയിച്ച തൃത്താല മണ്ഡലത്തിലേക്ക് മുൻ എം.പി എം.ബി. രാജേഷിനെ പരിഗണിക്കുന്നതായി സൂചനയുണ്ട്. ആലത്തൂർ, നെന്മാറ, ഷൊർണൂർ മണ്ഡലങ്ങളിൽ നിലവിലുള്ള എം.എൽ.എമാരെ തന്നെ മത്സരിപ്പിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.