മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം ഊർക്കടവിൽ ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. എളാടത്ത് റഷീദാണ് മരിച്ചത്. സംഭവത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫ്രിഡ്ജ് നന്നാക്കുന്നതിനിടെയാണ് അപകടം. ബുധനാഴ്ച രാവിലെ 11ഓടെയാണ് അപകടം. പൊട്ടിത്തെറിക്കുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു. നാലുവര്‍ഷമായി ഫ്രിഡ്ജ് റിപ്പയറിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്ന കടയായിരുന്നു ഇത്. ഇവിടെ ഗ്യാസ് റീഫില്ല് ചെയ്യുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തിയും നടക്കുന്നുണ്ടായിരുന്നു.

റീഫില്ല് ചെയ്യുന്നതിനിടക്കാണ് പൊട്ടിത്തെറി ഉണ്ടാകുന്നത്. ഉടൻ റഷീദിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ടോടെ മുണ്ടുമുഴി ജുമ മസ്ജിദിൽ ഖബറടക്കും.

Tags:    
News Summary - A young man died after a cylinder explosion in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.