ദേശീയപാത കറുകുറ്റി - അങ്കമാലി റൂട്ടിൽ വ്യാഴാഴ്ച രാത്രി അപകടകരമാം വിധം യുവാവ് സ്കൂട്ടർ അഭ്യാസ പ്രകടനം നടത്തിയപ്പോൾ

ദേശീയപാതയിൽഅപകടകരമാംവിധം യുവാവി​െൻറ ബൈക്ക് അഭ്യാസം; മോട്ടോർ വാഹന വകുപ്പും, പൊലീസും കേസെടുത്തു

അങ്കമാലി: ദേശീയപാതയിൽ കിലോമീറ്ററുകളോളം ദൂരം അപകടകരമാംവിധം യുവാവിന്റെ ബൈക്ക് അഭ്യാസം. ദൃശ്യ മാധ്യമങ്ങളിൽ ദൃശ്യം വാർത്തയായതോടെ ബൈക്ക് ഉടമയുടെ പേരിൽ അങ്കമാലി പൊലീസ് കേസെടുത്തു. ബുധനാഴ്ച യാണ് കറുകുറ്റി മുതൽ അങ്കമാലി വരെ മൂന്ന് കിലോമീറ്ററോളം ദൂരം നൃത്ത രൂപത്തിൽ ഒച്ച വെച്ച് ഭാരവാഹങ്ങളുടെ അടക്കം അരികിലൂടെ ' കൈവിട്ടും, കാലുകൾ ഉയർത്തിയും, കിടന്നും, താളം പിടിച്ചും സാഹസികമായി ബൈക്കോടിച്ചത്.

പല സന്ദർഭങ്ങളിൽ തലനാരിഴക്കാണ് അപകടമൊഴിവായത്. പിന്നിൽ വന്ന കാറിലെ ഡാഷ് ക്യാമറയിൽ പതിഞ്ഞ ദൃശ്യം ചാനലുകൾക്ക് നൽകിയതോടെ സംഭവം പുറത്തായത്. അതോടെ സംഭവം അന്വേഷിച്ച അങ്കമാലി പൊലീസ് ഇരിങ്ങാലക്കുട സ്വദേശിയുടെ സ്കൂട്ടറാണെന്ന് കണ്ടെത്തി കേസെടുക്കുകയായിരുന്നു. ലഹരി ഉപയോഗിച്ചാകാം സ്കൂട്ടർ അഭ്യാസം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ സ്കൂട്ടർ ഓടിച്ചത് ഉടമയാണോയെന്ന് വ്യക്തമായിട്ടില്ല. മറ്റ് വാഹനങ്ങൾക്ക് അപകടം ഉണ്ടാക്കും വിധം ' വാഹനമോടിച്ചതിന് സ്കൂട്ടർ ഉടമയുടെ പേരിൽ മോട്ടോർ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - A young man's bike practice is dangerous on the national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.