കൊച്ചി: ആധാർ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിക്കുന്നതായി കണക്കുകൾ. ഇൗ വർഷം മേയ് ഏഴുവരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ആധാർ ദുരുപയോഗം സംബന്ധിച്ച് 73 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇൗ വർഷം ആധാർ ദുരുപയോഗം സംബന്ധിച്ച് വിവിധ ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളിൽ 52 എണ്ണവും വ്യാജ ആധാർ കാർഡുകളുമായി ബന്ധപ്പെട്ടായിരുന്നു. മിക്ക കേസുകളും വ്യാജ വിവരങ്ങൾ നൽകി പുതിയ ആധാർ നിർമിക്കുകയോ ഫോേട്ടായും പേരുമടക്കം വിവരങ്ങൾ തിരുത്തിയതോ സംബന്ധിച്ചുള്ളതാണ്. ആധാറുപയോഗിച്ച് ബാങ്ക് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് 21 കേസുകളുണ്ട്.
ഇൗ വർഷം ചണ്ഡിഗഢിൽ വ്യാജ ആധാർ കാർഡുപയോഗിച്ച് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിയതിന് അറസ്റ്റിലായവരിൽ ബാങ്ക് ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. ആധാറിൽ ഫോേട്ടാ മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ആധാർ നിലവിൽ വന്ന 2011 സെപ്റ്റംബർ മുതലുള്ള തട്ടിപ്പുകളെക്കുറിച്ച് വന്ന വാർത്തകൾ സ്വതന്ത്ര ഗവേഷകരായ അൻമോൾ സോമാനാച്ചിയും വിപുൽ ൈപക്രയുടെയും നേതൃത്വത്തിൽ ശേഖരിക്കുകയും ഇൻറർനെററിൽ ലഭ്യമാക്കുകയും െചയ്തിരുന്നു. ഇതനുസരിച്ച് കൃത്രിമ ആധാർ കാർഡ് നിർമിച്ചതും വിവരങ്ങൾ തിരുത്തിയ ആധാർ കാർഡ് ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകളിൽ ഏർപ്പെട്ടതുമടക്കം 164 കേസുകളാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഏപ്രിൽ 22ന് തിരുവനന്തപുരത്ത് നടന്ന ആർമി റിക്രൂട്ട്മെൻറ് റാലിയിൽ കൊല്ലം ജില്ലയിൽ നിന്നെന്ന വ്യാജേന പെങ്കടുക്കുകയും യോഗ്യത നേടുകയും ചെയ്ത രണ്ട് യുവാക്കളുടെ ആധാർ കാർഡുകളടക്കം രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഉത്തർപ്രദേശ് സ്വദേശികളായ ഇരുവരും വ്യാജ രേഖകൾ തയാറാക്കുന്നതിന് മൂന്ന് ലക്ഷം വീതം നൽകിയതായി സമ്മതിച്ചിരുന്നു. വ്യാജരേഖകൾ ഉപയോഗിച്ച് ഒൻപത് പേരാണ് തിരുവനന്തപുരത്ത് നടന്ന ആർമി റിക്രൂട്ട്മെൻറ് റാലിക്ക് അപേക്ഷിച്ചത്.
ആധാർകാർഡിെൻറ സുരക്ഷയും വിശ്വാസ്യതയും ചോദ്യം െചയ്യുന്നതാണ് നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ. ഭീകരവാദവും ബാങ്കിങ് തട്ടിപ്പുകളും തടയുന്നതിൽ ആധാറിന് വലിയ പങ്ക് വഹിക്കാനാവുമെന്ന് ഏപ്രിൽ അഞ്ചിന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ നടത്തിയ വാദത്തോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുണ്ടായ ബഞ്ച് വിേയാജിപ്പ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.