തിരുവനന്തപുരം: റേഷൻകാർഡിൽ ആധാർ നമ്പർ ചേർക്കാത്തവർക്ക് അടുത്തമാസം 30ന് ശേഷം റേ ഷൻ നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനം. രണ്ടാം മോദി സർക്കാറിെൻറ ‘ഒരു രാജ്യം, ഒ രു റേഷൻകാർഡ് പദ്ധതി’യുടെ ഭാഗമായാണ് നിർദേശം. ആധാർ ഇനിയും ലിങ്ക് ചെയ്യാത്തവർക്കു ള്ള അവസാന അവസരമാണിതെന്ന് സംസ്ഥാന ഭക്ഷ്യപൊതുവിതരണവകുപ്പ് അറിയിച്ചു.
അടുത്ത ജൂൺ 30ന് മുമ്പ് ‘ഒരു രാജ്യം, ഒരു റേഷൻകാർഡ് പദ്ധതി’ നടപ്പാക്കണമെന്ന നിർദേശം വന്നതോടെയാണ് സെപ്റ്റംബർ 30ന് ശേഷം ആധാർ നമ്പർ നൽകാത്തവർ റേഷൻ നൽകേണ്ടതില്ലെന്ന തീരുമാനം ഉണ്ടായിരിക്കുന്നത്.
എങ്ങനെ ലിങ്ക് ചെയ്യാം ?
ഇ-പോസിലൂടെ ആധാർ ചേർക്കുവാൻ ആധാറും റേഷൻ കാർഡുമായി റേഷൻ കടകളിലെത്തിയാൽ മതിയാകും. ആധാർ നമ്പറും ഫോൺ നമ്പറും ചേർക്കുവാൻ താലൂക്ക് സപ്ലൈ ഓഫിസ് / സിറ്റി റേഷനിങ് ഓഫിസുകൾ എന്നിവിടങ്ങളിൽ റേഷൻകാർഡും ചേർക്കേണ്ട ആധാർ കാർഡുമായി എത്തുക.
ഓൺലൈനായി ആധാർ നമ്പർ ചേർക്കാൻ
civilsupplieskerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. നിലവിൽ കാർഡിൽ ഉൾപ്പെട്ട ഒരംഗത്തിെൻറയെങ്കിലും ആധാർ ചേർത്തിട്ടുണ്ടെങ്കിൽ മാത്രമേ ഈ സൗകര്യം ലഭിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.