ബീന കുര്യൻ

കേരളത്തിൽ അക്കൗണ്ട് തുറന്ന് എ.എ.പി; അഭിനന്ദനവുമായി കെജ്രിവാൾ

തൊടുപുഴ: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി. ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ ഏഴാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ആംആദ്മി പാര്‍ട്ടി സ്ഥാനാർഥി ബീന കുര്യനാണ് വിജയിച്ചത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ആംആദ്മി പിടിച്ചെടുക്കുകയായിരുന്നു.

നാല് വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ആം ആദ്മിയുടെ അട്ടിമറി ജയം. ബീന കുര്യന് 202 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫിന്റെ സോണിയ ജോസ് 198 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫിന്റെ സതി ശിശുപാലൻ 27 വോട്ടുകളിലൊതുങ്ങി.


ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ബീന കുര്യനെ അഭിനന്ദിച്ചു. കേരളത്തിലെ എല്ലാ ആം ആദ്മി പ്രവർത്തകർക്കും ഈ വിജയം സമർപ്പിക്കുന്നുവെന്ന് കെജ്രിവാൾ പറഞ്ഞു. കരിങ്കുന്നത്തേത് എ.എ.പിയുടെ വിജയത്തുടക്കമാണെന്ന് പാർട്ടി സംസ്ഥാന ഘടകം പ്രതികരിച്ചു. 

Tags:    
News Summary - AAP won single seat in kerala local body bypolls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.