കോഴിക്കോട്: 'ഈ പഠിത്തം പഠിത്തം എന്നൊക്കെ പറേന്ന്ണ്ടല്ലോ. ഈ പഠിത്തം എന്താ സാധനം ടീച്ചർമാരേ? പഠിച്ച് പഠിച്ച് പഠിച്ച് തല കേടാകുന്ന്ണ്ട് ട്ടോ. ങ്ങളെ വിചാരം ഞങ്ങള് പഠിക്ക്ന്നുണ്ട്ന്നാ. സങ്കടത്തോടെ പറയാ. ങ്ങള് ഇങ്ങനെ ഇടല്ലി. എഴ്താൻ ഇടാനാണെങ്കിൽ ഇത്തിരി ഇടണം. അല്ലാണ്ട്, ഇഷ്ടംപോലെ ഇടരുത് ടീച്ചർമാരെ. ഞാനങ്ങനെ പറയല്ല ടീച്ചറെ. എനിക്ക് വെറുത്ത്' -അഭയ് കൃഷ്ണ എന്ന ആറാം ക്ലാസുകാരൻ ഓൺലൈൻ ക്ലാസിെൻറയും ഹോംവർക്കിെൻറയും ബുദ്ധിമുട്ടുകൾ വിഡിയോ വഴി പങ്കുവെച്ചതായിരുന്നു ഇത്. വയനാട്ടിലുള്ള അമ്മച്ഛന് അയച്ചുെകാടുത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമടക്കം നിരവധി പേർ അഭയിനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. വിഷമങ്ങൾ പങ്കുവെച്ചത് നന്നായെന്നും എല്ലാവിധ സഹായവും നൽകുമെന്നും മന്ത്രിയും പ്രതിപക്ഷനേതാവും ഉറപ്പുകൊടുത്തു. ഫോൺ നിലത്തുവെക്കാൻ സമയം കിട്ടിയില്ലെന്ന് ഇൗ െകാച്ചുമിടുക്കൻ പറയുന്നു.
കോഴിക്കോട് പടനിലം കുമ്മങ്ങോട്ട് ഗിരീഷിെൻറയും ഹനുഷയുടെയും ഏക മകനാണ് അഭയ് കൃഷ്ണ. വൈത്തിരി ചേലോട് എച്ച്.െഎ.എം യു.പി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ് അഭയ്. കുെവെത്തിലായിരുന്ന ഗിരീഷ് അവധിക്കു നാട്ടിലെത്തിയതാണ്. വയനാട്ടിലെ അമ്മവീട്ടിലായിരുന്ന അഭയ് അടുത്തിടെയാണ് പടനിലത്തെ വീട്ടിലേക്കു വന്നത്. പഠിക്കാൻ ഇഷ്ടമാണെങ്കിലും കൂടുതൽ എഴുതാനുള്ളതാണ് അഭയ് കൃഷ്ണയെ ചൊടിപ്പിച്ചത്. അമ്മ കാണാതെ വിഡിയോ എടുത്ത് അമ്മച്ഛന് അയച്ചുകൊടുത്തു. ഇത് കണ്ട അമ്മാവൻ ബന്ധുക്കളുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തു. ബന്ധുക്കളിൽ ചിലർ യൂട്യൂബിലും ഫേസ്ബുക്കിലും വിഡിയോ പങ്കുവെച്ചതോടെ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നെന്ന് അമ്മ ഹനുഷ പറയുന്നു.
എഴുതാൻ 'സ്ലോ' ആയതിനാൽ അമ്മ എഴുത് എഴുത് എന്ന് എപ്പോഴും പറയുമെന്ന് അഭയ് പറഞ്ഞു. വയനാട്ടിലെ അമ്മവീടായിരുന്നു ഏറെ ഇഷ്ടം. അവിടെ കോഴിയും നായയും മീനുമെല്ലാം അമ്മച്ഛൻ വാങ്ങിക്കൊടുക്കും. ഈ ഓമനകളെ 'മിസ്' ചെയ്യുന്നതും അഭയിന് സങ്കടമുണ്ടാക്കി. വിഡിയോയിൽ പറഞ്ഞത് ടീച്ചർമാരോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല. വിഡിേയാ കണ്ട് അവരും വിളിച്ചു. അത്രയും പ്രയാസം മോനുണ്ടെന്ന് അറിയില്ലായിരുന്നെന്ന് ടീച്ചർമാർ സ്നേഹത്തോടെ പറഞ്ഞു. ഹോം വർക്ക് കുറക്കാം എന്ന് ഉറപ്പും കൊടുത്തു. വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസും വാട്സ്ആപ്പിലൂടെയുള്ള ഹോം വർക്കുമാണ് ഇപ്പോഴുള്ളത്.
കോഴിക്കോട്: കുട്ടികൾക്ക് പുറത്തുപോകാനും കൂട്ടുകാരെ കാണാനും കളിക്കാനും പറ്റാത്തതിെൻറ പ്രതിഫലനമാണ് അഭയ് കൃഷ്ണയെപ്പോലുള്ളവരുടെ പ്രതികരണങ്ങൾക്കു കാരണമെന്ന് പ്രമുഖ സൈക്യാട്രിസ്റ്റായ ഡോ. പി.എൻ. സുരേഷ്കുമാർ പറഞ്ഞു. ഓൺലൈൻ ക്ലാസിെൻറ പരിമിതിയാണ് വ്യക്തമാകുന്നത്. കുട്ടികൾ മാത്രമല്ല, അധ്യാപകരും ഏറെ ടെൻഷനിലാണ്. കുട്ടികളെ നേരിട്ടുകാണാതെയുള്ള പഠനമാണ്.
ചില അധ്യാപകർ കൂടുതൽ ഹോംവർക്കുകൾ നൽകുന്നുമുണ്ട്. ലോക്ഡൗണിനും കോവിഡ് കാലത്തിനും മുമ്പ് കുട്ടികൾക്ക് വീട്ടിൽനിന്ന് ഇറങ്ങുന്നത് മുതൽ കൂട്ടുകാരുമായും മറ്റും ഇടപഴകാൻ അവസരമുണ്ടായിരുന്നു. ഇപ്പോൾ ഓൺലൈൻ ക്ലാസിലൊതുങ്ങി. ചില കുട്ടികൾക്ക് ഇതെല്ലാം താങ്ങാൻ പറ്റാത്തതായി. കുറച്ചു പേർക്കെങ്കിലും വീട്ടിലിരുന്ന് വീർപ്പുമുട്ടുന്നുണ്ടെന്നും ഡോ. സുരേഷ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.