തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ നുണപരിശോധന നടത്തിയ ഡോക്ടർമാരെ വിസ്ത രിക്കരുതെന്ന പ്രതിഭാഗത്തിെൻറ ആവശ്യം കോടതി തള്ളി. പ്രതികളായ തോമസ് കോട്ടൂർ, സിസ്റ ്റർ സെഫി എന്നിവരെ നുണപരിശോധന നടത്തിയ ഡോക്ടർമാരെ ഒഴിവാക്കണമെന്ന് കാണിച്ച് പ്രതിഭാഗം സമർപ്പിച്ച അപേക്ഷയാണ് സി.ബി.ഐ കോടതി തള്ളിയത്.
ഇന്ത്യൻ തെളിവ് നിയമത്തിലെ വകുപ്പുകൾ പ്രകാരം സാക്ഷികൾക്ക് സമൻസ് നൽകിക്കഴിഞ്ഞാൽ ഒഴിവാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗത്തിെൻറ ആവശ്യം കോടതി തള്ളിയത്. ബംഗളൂരു ഫോറൻസിക് വകുപ്പിലെ ഡോക്ടർമാരായ പ്രവീൺ, കൃഷ്ണവേണി എന്നിവരെ വിസ്തരിക്കാൻ കഴിയില്ലെന്ന് പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
എന്നാൽ, സാക്ഷി മൊഴി രേഖപ്പെടുത്താം, അത് തെളിവായി സ്വീകരിച്ചാൽ പ്രതിഭാഗത്തിന് തർക്കം ഉന്നയിക്കാം എന്നും കോടതി പറഞ്ഞു. സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രമയെ അഭിഭാഷക കമീഷൻ മുഖേന വിസ്തരിക്കണം എന്നുകാണിച്ച് സി.ബി.ഐ ഹരജി നൽകി. പ്രതിഭാഗത്തിെൻറ തർക്കം തിങ്കളാഴ്ച സമർപ്പിക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.