മറയൂര്‍: ‘മകനെ കൊന്നവരെ വെറുതെവിടരുത്’, എറണാകുളം മഹാരാജാസ് കോളജ് കാമ്പസിൽ കൊലക്കത്തിക്കിരയായ മകൻ അഭിമന്യുവിെൻറ വേര്‍പാടില്‍ മനംനൊന്ത് പിതാവിെൻറ ഗദ്ഗദം. ദാരിദ്ര്യത്തിെൻറ ആഴത്തിൽനിന്ന് ഉയര്‍ന്ന സ്ഥാനങ്ങളിലെത്തണം എന്ന ആഗ്രഹത്തോടെ കോളജിലെത്തിയ തെൻറ മകനുണ്ടായ അനുഭവം ഇനി മറ്റാര്‍ക്കും ഉണ്ടാകരുതെന്നും അഭിമന്യുവിെൻറ പിതാവ് മനോഹരന് കൂട്ടിച്ചേര്‍ത്തു.
‘അവനാണ് ഞങ്ങൾ ഏറ്റവും വാത്സല്യം നൽകിയത്. അവൻ ഞങ്ങളെ നോക്കുമെന്നും കരുതി. മകെൻറ മരണാനന്തര ചടങ്ങിൽ മനോഹരൻ വിതുമ്പി. മൂന്ന് മക്കളില്‍ ഇളയമകനായ അഭിമന്യുവിെൻറ പിതാവ് മനോഹരന് കൊട്ടാക്കാമ്പൂരിന് സമീപം തട്ടാംപാറയില്‍ വിഹിതമായി ലഭിച്ച ഒരേക്കര്‍ കൃഷിയിടത്തില്‍ കുറച്ച് സ്ഥലമാണ് കൃഷിക്കനുയോജ്യമായത്. ഇവിടെ വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, കാബേജ്, കാരറ്റ്, ബീന്‍സ് ഉൾപ്പെടെയുള്ള ശീതകാല പച്ചക്കറികള്‍ സീസണനുസരിച്ച് കൃഷിചെയ്തും പാടത്ത് പണിയില്ലാത്ത സമയത്ത് മറ്റുള്ളവരുടെ കൃഷിത്തോട്ടങ്ങളില്‍ കൂലിചെയ്തുമാണ് കുടുംബം പുലർത്തുന്നത്.
ഉന്നത പഠനത്തിന് കോളജിലെത്തിയ അഭിമന്യുവിെൻറ പഠനച്ചെലവ് പിതാവിന് താങ്ങാവുന്നതിനപ്പുറമായപ്പോള്‍ പഠനം പാതിവഴിയില്‍ നിർത്തേണ്ടിവന്ന സഹോദരി കൗസല്യയെ എറണാകുളത്തെ സ്വകാര്യ തുണിക്കമ്പനിയില്‍ ജോലിക്കയച്ചാണ് അഭിമന്യുവിെൻറ പഠന-കുടുംബച്ചെലവ് നടത്തിയിരുന്നത്. അഭിമന്യുവിെൻറ സഹോദരന് ബര്ജിത്തും കൂലിപ്പണിെചയ്യുകയാണ്. സഹോദരി കൗസല്യയുടെ വിവാഹത്തിനായുള്ള ഒരുക്കത്തിലായിരുന്നു കുടുംബാംഗങ്ങള്‍. കൗസല്യയുടെ വിവാഹ നിശ്ചയം രണ്ട് മാസം കഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചിരുന്ന വിവരം അറിഞ്ഞ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ഇതിന് ആവശ്യമായ എല്ലാ സഹായവും നല്‍കാമെന്ന് വീട്ടുകാരെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.