കൊച്ചി: അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തങ്ങളെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നെന്ന് ആരോപിച്ച് അറസ്റ്റിലായ പ്രതിയുടെ മാതാവ് ഹൈകോടതിയിൽ. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിലിെൻറ മാതാവ് ചുണങ്ങംവേലി സ്വദേശിനി ഷഹർബാനാണ് ഹരജി നൽകിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഷമീർ, മനാഫ് എന്നിവരെ തേടിയെത്തുന്ന പൊലീസ് ഭീഷണിപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ഇരുവരുടെയും ഭാര്യമാരും കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ, ആദിലിനും ഇരട്ട സഹോദരൻ ആരിഫിനും അഭിമന്യുവിെൻറ െകാലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചു. ആരിഫ് ഒളിവിലാണെന്നും സർക്കാർ വ്യക്തമാക്കി.
തെൻറ മറ്റൊരു മകൻ 19കാരനായ അമീറിനെ ജൂലൈ 13 മുതൽ പൊലീസ് കസ്റ്റഡിയിൽ െവച്ചിരിക്കുകയാണെന്ന് ഹരജിയിൽ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തുകയോ മോചിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇതിനിടയിലാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. ആരിഫിനെ കണ്ടെത്തിയിട്ടില്ല. ഭർത്താവ് മുഹമ്മദ് സലീമിനെ ഹാദിയ വിഷയത്തിൽ ഹൈകോടതിയിലേക്ക് മാർച്ച് നടത്തിയെന്ന കേസിൽ ജൂലൈ നാലിന് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി.
ജൂലൈ 14 ന് തന്നെയും മകളെയും പൊലീസ് വിളിച്ചു വരുത്തി രാത്രി ഒമ്പതുവരെ തടഞ്ഞുവെച്ചെന്നും ഹരജിയിൽ പറയുന്നു. പള്ളുരുത്തി, സെൻട്രൽ പൊലീസ് സ്റ്റേഷനുകളിലേക്ക് തങ്ങളെ തുടർച്ചയായ ദിവസങ്ങളിൽ വിളിച്ചു വരുത്തി തടഞ്ഞുവെക്കുന്നതായി ആരോപിച്ചാണ് മനാഫിെൻറയും ഷമീറിെൻറയും ഭാര്യമാർ ഹരജി നൽകിയിരിക്കുന്നത്.
അഭിമന്യു വധക്കേസ്: ആദിൽ റിമാൻഡിൽ
കൊച്ചി: അഭിമന്യു വധക്കേസിൽ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് ജില്ല കമ്മിറ്റി അംഗം ആലുവ എടത്തല ചുണങ്ങംവേലി സ്വദേശി ആദിലിനെ (20) റിമാൻഡ് ചെയ്തു. കഴിഞ്ഞ രണ്ടിന് പുലർച്ചെ മഹാരാജാസ് കോളജ് വളപ്പിൽ എത്തിയ കൊലയാളിസംഘത്തിൽ ഇയാളും ഉൾപ്പെട്ടിരുന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇയാളുടെ ഇരട്ടസഹോദരൻ ആസിഫിനെ പൊലീസ് ചോദ്യംചെയ്തിരുന്നു.
കേസിൽ ആദിൽ ഉൾപ്പെടെ 20 പ്രതികളാണ് ഇതുവരെ പിടിയിലായത്. ഇതിൽ നാലുപേർ മാത്രമാണ് നേരിട്ട് പങ്കെടുത്തത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരാണ് ബാക്കിയുള്ളവർ. കൊലപാതക സംഘത്തിലുൾപ്പെട്ട ഒമ്പത് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇവർ സംസ്ഥാനം വിട്ടതായാണ് അന്വേഷണസംഘം സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.