കായംകുളം: പത്താം ക്ലാസിന്‍റെ വിജയാഹ്ലദവുമായി സമീപത്തെ കുട്ടികൾ വീടിന് മുന്നിലൂടെ പോകുമ്പാൾ ഒാർമകളുടെ ഇരമ്പലിൽ പിടിച്ചു നിൽക്കാൻ പ്രയാസപ്പെടുകയാണ് വള്ളികുന്നം പടയണിവട്ടം കുറ്റിതെക്കതിൽ വീട്ടിലെ അഭിമന്യുവിന്‍റെ പിതാവ് അമ്പിളികുമാർ. ക്ഷേത്രവളപ്പിൽ കൊല്ലപ്പെട്ട എസ്.എഫ്.െഎ പ്രവർത്തകനായിരുന്ന അഭിമന്യുവിന് (15) എഴുതിയ നാല് പരീക്ഷയിലും മികച്ച വിജയമാണ് ലഭിച്ചത്.
െഎ.ടിക്ക് എപ്ലസ്, ഇംഗ്ലീഷിന് എ, മലയാളത്തിന് ബി, ഹിന്ദിക്ക് സിപ്ലസ് എന്നിങ്ങനെയാണ് ജയം. വള്ളികുന്നം അമൃത എച്ച്.എസ്.എസിലെ വിദ്യാർഥിയായിരുന്ന അഭിമന്യു പരീക്ഷ തയ്യാറെടുപ്പുകൾക്കിടെയാണ് കൊല്ലപ്പെടുന്നത്. വിഷുദിനത്തിലെ കെട്ടുൽസവം കാണാൻ പടയണിവട്ടം ക്ഷേത്രത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം.
സഹോദരൻ അനന്തുവിനോടുള്ള ആർ.എസ്.എസുകാരുടെ ശത്രുത നിരപരാധിയായ അഭിമന്യുവിന്‍റെ ജീവനെടുക്കുകയായിരുന്നു. 91 ദിവസം മുമ്പ് നടന്ന കേസിന്‍റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ച ദിവസമാണ് പരീക്ഷഫലം എത്തിയിരിക്കുന്നത്. മാതാവ് ബീനാകുമാരി ഒരു വർഷം മുമ്പ് അർബുധം ബാധിച്ച് മരണപ്പെട്ടതിന്‍റെ സങ്കടം നിലനിൽക്കെയാണ് അഭിമന്യുവും അമ്പിളികുമാറിനെ വിട്ടുപോകുന്നത്. അഭിമന്യുവിന് ഒപ്പം കുത്തേറ്റ സുഹൃത്ത് പുത്തൻചന്ത മങ്ങാട്ട് കാശിനാഥിനും (15) മികച്ച വിജയമാണ് ലഭിച്ചത്. ആറ് വിഷയത്തിന് എപ്ലസും രണ്ട് എയും രണ്ട് വിഷയങ്ങൾക്ക് ബിയുമാണ് കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.