കോഴിക്കോട്: അഭിമന്യൂവിന്‍റെ കൊലയ്ക്ക് പിന്നിലുള്ളവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണെമന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഫെയ്സ് ബുക്കിൽ കുറിച്ചു.`
കേരളത്തിൽ നടന്നുവരുന്ന കൊലപാതക പരമ്പരയിൽ ഏറ്റവും ഒടുവിലത്തേതാണ് വള്ളികുന്നത്തെ അഭിമന്യുവിന്റേത്. പത്താം ക്ലാസ് വിദ്യാർത്ഥിയും എസ്.എഫ്.ഐ. പ്രവർത്തകനുമായ അഭിമന്യു അതി ക്രൂരമായി കൊല്ലപ്പെട്ട സംഭവം അതീവ ദുഃഖകരമാണ്; അങ്ങേയറ്റം അപലപനീയവുമാണ്. കുറ്റവാളികൾ ആർ.എസ്.എസ്. ബന്ധമുള്ളവരാണെന്ന് ശക്തമായ ആരോപണം ഉയർന്നു വന്നിട്ടുണ്ട്.
ഈ അരുംകൊല നടത്തിയവർ ആരായാലും മുഖംനോക്കാതെ അവർക്കെതിരെ ശക്തവും ഫലപ്രദവുമായ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. അവരെല്ലാം അർഹമായ നിലയിൽ തന്നെ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പു വരുത്തുകയും വേണം. ഈ കൊലപാതകത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തുന്നതോടൊപ്പം തന്നെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുകൂടി വിശദമായ അന്വേഷണം പഴുതടച്ച് ഉണ്ടാകേണ്ടതുണ്ട്.
കേരളത്തിൽ നടമാടുന്ന മനുഷ്യജീവന് തെല്ലും വിലയില്ലാത്ത ഈ ദുരവസ്ഥയ്ക്ക് അന്ത്യംകുറിച്ചേ മതിയാകൂ'വെന്നും കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.