ചെന്ത്രാപ്പിന്നി സെൻററിലുണ്ടായ അപകടം

ചെന്ത്രാപ്പിന്നിയിൽ ബൈക്ക് യാത്രികൻ മിനിലോറിക്കിടയിൽ പെട്ട് മരിച്ചു

കയ്പമംഗലം: ദേശീയപാത 66 ചെന്ത്രാപ്പിന്നി സെൻററിൽ ബൈക്ക് യാത്രികൻ മീൻ കയറ്റിവന്ന മിനിലോറിക്കിടയിൽ പെട്ട് മരിച്ചു. വലപ്പാട് കഴിമ്പ്രം സ്വദേശി പൊയ്യാറ വീട്ടിൽ ശങ്കരൻ മകൻ ശശി(60) യാണ് മരിച്ചത്.

ഇന്ന് രാവിലെ 9.30 ഓടെ ചെന്ത്രാപ്പിന്നി സെൻററിലായിരുന്നു അപകടം. ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്നയാളാണ് ശശി. ചെന്ത്രാപ്പിന്നിയിൽ നിന്ന് വടക്കുഭാഗത്തേക്ക് ബൈക്കിൽ പോകവെ റോഡരികിൽ നിർത്തിയിട്ടിരുന്ന മുട്ട വിതരണം ചെയ്യുന്ന പെട്ടി ഓട്ടോ പെട്ടെന്ന് വാതിൽ തുറന്നതോടെ ബൈക്ക് നിയന്ത്രണം വിട്ട് മിനി ലോറിക്കിടയിൽ പ്പെടുകയായിരുന്നു.

ഇയാളുടെ തലയിലൂടെ മിനിലോറി കയറിയിറങ്ങി തൽക്ഷണം മരിച്ചു. തല ചിന്നിച്ചിതറിയ നിലയിലായിരുന്നു. അപകടം നടന്ന സ്ഥലത്തിന് 100 മീറ്റർ അപ്പുറത്ത് ഉണ്ടായിരുന്ന ശശിയുടെ സഹോദരൻ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

റോഡിൽ കിടന്ന മൃതദേഹം പോലീസ് എത്തിയാണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. റോഡിൽ തളം കെട്ടിക്കിടന്ന രക്തം നാട്ടുകാർ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി. കയ്പമംഗലം എസ്.ഐ കെ.എസ്.സുബിന്ദിൻെറ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

മിനിലോറിയും, പെട്ടി ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർമാർക്കെതിരെ പൊലീസ് കേസെടുക്കും.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.