അഞ്ചൽ: ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടാത്ത അഞ്ചൽ ബൈപാസിൽ രാപകൽ ഭേദമെന്യേ വാഹനാപകടങ്ങൾ വർധിക്കുന്നു. അഞ്ചൽ-ആയൂർ റോഡിലെ വട്ടമൺപാലത്തിന് സമാന്തരമായി പുതിയ പാലംപണി നടക്കുന്നതിനാൽ എല്ലാ വാഹനങ്ങളും ബൈപാസ് വഴിയാണ് യാത്ര നടത്തുന്നത്. അതിനാൽ സദാസമയവും ഈ പാതയിൽ വാഹനത്തിരക്കാണ്. എട്ടുമാസം മുമ്പാണ് ബൈപാസിലൂടെ വാഹനങ്ങൾ കടന്നുപോകാൻ അനുവാദം കിട്ടിയത്.
ഇവിടെ അപകടങ്ങളിൽ ഇതിനകം മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്. നിരവധി ചെറുതും വലുതുമായ അപകടങ്ങൾ വേറെയും. അമിത വേഗവും വെളിച്ചക്കുറവും മദ്യപിച്ചുള്ള വണ്ടിയോടിക്കലുമാണ് എല്ലാ അപകടങ്ങളുടെയും കാരണം.
ബൈപാസ് റോഡിന്റെ ആരംഭത്തിലും അവസാനത്തിലും കോളറാപാലത്തിന് സമീപത്തുമായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ബൈപാസിലേക്ക് ഇടറോഡുകൾ ചേരുന്ന ഭാഗങ്ങളിലാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.