കൊച്ചി: അപൂർവരോഗം ബാധിച്ച കുട്ടികൾക്ക് ചികിത്സ സഹായം നൽകാൻ വേണ്ടി തുടങ്ങിയ പ്രത്യേക അക്കൗണ്ടിലേക്ക് സംസ്ഥാന സർക്കാർ വിഹിതമായ 50 ലക്ഷം നിക്ഷേപിച്ച് ജൂലൈ 22ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച്. ഇതിന് പ്രത്യേക അക്കൗണ്ട് ഉണ്ടാക്കണമെന്നും കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള തുകയടക്കം ഇതിൽ നിക്ഷേപിക്കാൻ നിർദേശം നൽകണമെന്നും നേരേത്ത കോടതി ഉത്തരവിട്ടിരുന്നു. അപൂർവ രോഗങ്ങളുടെ ചികിത്സക്ക് മതിയായ സഹായം നൽകാൻ നടപടി ആവശ്യപ്പെട്ട് ലൈസോസോമൽ സ്േറ്റാറേജ് ഡിസോർഡേഴ്സ് സപ്പോർട്ട് സൊസൈറ്റി ഉൾപ്പെടെ നൽകിയ ഹരജിയിലായിരുന്നു ഉത്തരവ്.
തുക നിക്ഷേപിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപ്പീലാണ് ഡിവിഷൻ ബെഞ്ച് ഇപ്പോൾ പരിഗണിച്ചത്. ഈ ആവശ്യം നിരസിച്ച കോടതി തുടർന്നാണ് പണം അടച്ചശേഷം റിപ്പോർട്ട് നൽകാൻ ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയത്. അപൂർവരോഗം ബാധിച്ചവരുടെ ചികിത്സക്ക് പുതിയ നയം രൂപവത്കരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാൻ കേന്ദ്രസർക്കാറിനും ഹൈകോടതി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.