തിരുവനന്തപുരം: കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനത്ത് ക്രിമിനൽ കേസുകളിൽ പ്രതികളായത് 828 പൊലീസുകാർ. 2016 ജൂൺ മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരമാണിത്. 637 പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു.
കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിക്കൽ, സ്ത്രീധന പീഡനം, പൊതുസ്ഥലത്തെ പരസ്യ മദ്യപാനം, മദ്യപിച്ച് വാഹനം ഓടിക്കൽ, സാധനം വാങ്ങാൻ കടയുടമകളെ ഭീഷണിപ്പെടുത്തൽ, വീട്ടിലേക്കുള്ള വഴിയിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന് മർദനം, സാമ്പത്തികതട്ടിപ്പ്, ക്വാറിയുമായി ബന്ധം തുടങ്ങിയ കേസുകളിലാണ് പൊലീസുകാർ പ്രതികളായത്. ആലപ്പുഴയാണ് ഇതിൽ മുന്നിൽ. തിരുവനന്തപുരം സിറ്റിയിൽ 29പേരും റൂറലിൽ 90പേരും ്പ്രതികളായി.കോഴിക്കോട് സിറ്റി -16, റൂറൽ -41, വയനാട് -24, കണ്ണൂർ സിറ്റി -22, റൂറൽ -26, കാസർകോട് -20,എന്നിങ്ങനെയാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.