കോട്ടയം: വടവാതൂരിൽ ഭാര്യയുടെ ബന്ധുവായ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി എസ്. അജീഷാണ് (42) കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. തുടർന്ന് ഇയാളെ മണർകാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
കഴിഞ്ഞ ദിവസം അജീഷിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഭാര്യയുടെ കാമുകനെന്ന് സംശയിച്ചാണ് വടവാതൂർ സ്വദേശി രഞ്ജിത്തിനെ (40) അജീഷ് വെട്ടിക്കൊന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 7.45ന് വടവാതൂരിലായിരുന്നു സംഭവം.
ശാന്തിഗ്രാമിലെ ഭാര്യവീട്ടിലേക്ക് പോകാൻ ബസിറങ്ങി നടക്കുന്നതിനിടെ രഞ്ജിത്തിനെ റോഡിൽ കാത്തുനിൽക്കുകയായിരുന്ന അജീഷ് ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ സുഹൃത്ത് റിജോയെയും ആക്രമിച്ചു. തുടർന്ന് ഒളിവിൽ പോയ അജീഷിനെ കണ്ടെത്താൻ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. സംശയരോഗിയായ അജീഷ് നിരന്തരം ഉപദ്രവിക്കുന്നുവെന്നും മദ്യത്തിന് അടിമയാണെന്നും ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.