യൂട്യൂബിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി: ഷാജൻ സ്കറിയക്കെതിരെ കേസ്

കൊച്ചി: യൂട്യൂബിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ കേസ്. ആലുവ സ്വദേശിയായ സിനിമ നടി നൽകിയ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്തത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ ഓൺ ലൈൻ പോർട്ടലിലൂടെ വാർത്ത നൽകിയെന്നാണ് കേസ്. കൂടാതെ രണ്ട് യുട്യൂബർമാർക്കെതിരേയും കേസുണ്ട്. സിനിമ താരങ്ങൾക്കെതിരെ ​ലൈംഗിക പീഡന പരാതി ഉന്നയിച്ച് കഴിഞ്ഞ മാസമാണ് നടി രംഗത്തുവന്നത്. 

Tags:    
News Summary - Complaint of insulting femininity through YouTube: Case against Shajan Skaria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.