കൊട്ടാരക്കര: പ്രണയബന്ധം ഉപേക്ഷിച്ച പെണ്‍കുട്ടിക്ക് നേരെ ട്രെയിനിൽ യുവാവിെൻറ ആസിഡ് ആക്രമണം. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ കൊട്ടാരക്കര റെയില്‍വേസ്റ്റേഷനിലാണ് സംഭവം. പുനലൂര്‍ സ്വദേശിയായ പെൺകുട്ടിക്കാണ് ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റത്. ട്രെയിനില്‍ അടുത്ത സീറ്റില്‍ യാത്ര ചെയ്ത യുവാവിനും പൊള്ളലേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ആസിഡ് ആക്രമണം നടത്തിയ പുനലൂര്‍ പ്ലാത്തറ കളിയിലുവിള വീട്ടില്‍ അരുണിനെ(18) നാട്ടുകാര്‍ പിടികൂടി കൊട്ടാരക്കര പൊലീസിന് കൈമാറി.
കൊല്ലത്ത് നിന്ന് പുനലൂരിേലക്ക് പോയ ഗുരുവായൂര്‍-പുനലൂര്‍ െട്രയിനിലെ യാത്രക്കാരിയായിരുന്നു പെണ്‍കുട്ടി. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ നിർത്തിയപ്പോഴാണ് ആക്രമണം. മുഖം മറെച്ചത്തിയ യുവാവ് ആസിഡ് ഒഴിക്കുകയായിരുന്നു. അടുത്ത് സീറ്റിൽ യാത്ര ചെയ്തിരുന്ന കൊല്ലം അഷ്ടമുടി മണലികട വാഴകൂട്ടത്തില്‍ വീട്ടില്‍ അലോഷ്യസിെൻറ(22) ശരീരത്തിലും ആസിഡ് പതിച്ചു. ദേഹമാസകലം പൊള്ളലേറ്റ പെണ്‍കുട്ടിയെയും ആലോഷ്യസിനെയും യാത്രക്കാരും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് ഉടന്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചു.
പ്രഥമശുശ്രൂഷക്ക് ശേഷം ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിനുശേഷം ഷര്‍ട്ട് ഉപേക്ഷിച്ച് ട്രെയിനില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി കൊട്ടാരക്കര പൊലീസിനുകൈമാറി. പുനലൂര്‍ സ്വദേശികളായ ഇരുവരും ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിെൻറ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ റെയില്‍വേ പൊലീസിന് കൈമാറുമെന്ന് കൊട്ടാരക്കര പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.