കൊച്ചി: ഭരണസംവിധാനവുമായി ബന്ധപ്പെട്ട ഉന്നതരുടെ അഴിമതിയിൽ തൊട്ടപ്പോഴെല്ലാം കൈപൊള്ളിയിട്ടുണ്ടെന്ന് അവധിയിലുള്ള വിജിലൻസ് ഡയറക്ടർ ഡോ. ജേക്കബ് തോമസ്. പൊള്ളിയിട്ടുണ്ടെന്ന് മാത്രമല്ല തൊട്ടയാെള തെറിച്ചിട്ടുമുണ്ട്. അത്രക്ക് ഉയർന്ന വോൾേട്ടജുള്ള അഴിമതി രംഗമാണത്. കൈക്കൂലി വാങ്ങൽപോലുള്ള ഭരണത്തിെൻറ താഴേതട്ടിലുള്ള അഴിമതിക്കെതിരെ നടപടിയെടുത്താൽ മാത്രമാണ് ആരും ചോദിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ആർ.ടി.െഎ ഫെഡറേഷൻ, ആൻറി കറക്ഷൻ പീപ്പിൾസ് മൂവ്മെൻറ് തുടങ്ങി വിവിധ സംഘടനകളും ചേർന്ന് സംഘടിപ്പിച്ച ‘അഴിമതി മുക്ത കേരളത്തിന് പൊതുജന പങ്കാളിത്തം’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ധുനിയമനം അഴിമതിയാണോ അതോ നയമാണോ എന്ന ചോദ്യം ജനങ്ങളിൽ നിന്ന് ഉയരണം. വേതനമായോ ആനുകൂല്യമായോ അലവൻസായോ ഒക്കെ സർക്കാർ ഖജനാവിൽ നിന്ന് പണം നൽകുന്ന ഏത് തസ്തികയിലേക്കും നിയമിക്കപ്പെടുന്നതിന് രാജ്യത്തെ ഏത് പൗരനും അവകാശമുണ്ട്. എന്നാൽ, കേരളത്തിലങ്ങോളമിങ്ങോളമുള്ള എംപ്ലോയ്മെൻറ് എക്സ്േചഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് ലക്ഷങ്ങൾ െതാഴിലിനായി കാത്തിരിക്കുേമ്പാഴാണ് പല തസ്തികകളിലും പലരുടെയും ബന്ധുക്കളെ നിയമിക്കുന്നതെന്നും ജേക്കബ് തോസ് പറഞ്ഞു.
അഴിമതിക്ക് എതിരെ പ്രവർത്തിക്കാൻ പ്രത്യേക വകുപ്പും വേദിയും തന്നെ വേണമെന്നില്ല. ഏത് വേദിയിലിരുന്നാണെങ്കിലും അത് ചെയ്യാവുന്നതാണ്. തിരച്ചടി ഭയന്ന് പറയേണ്ടതൊന്നും പറയാതിരുന്നിട്ടുമില്ല. ജേക്കബ് തോമസ് തിരിച്ചുവരും എന്നാണല്ലോ മുഖ്യമന്ത്രി പറയുന്നത് എന്ന് ചോദ്യത്തിന് ‘മുഖ്യമന്ത്രിയല്ലേ പറയുന്നത്; സത്യമാവാതെ വഴിയില്ല’ എന്ന മറുപടിയുമായി ജേക്കബ് തോമസ് ഒഴിഞ്ഞുമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.