കോവിഡ് ചികിത്സാ നിഷേധമുണ്ടായാൽ എപ്പിഡെമിക് നിയമപ്രകാരം നടപടി -മന്ത്രി വീണാ ജോർജ്

കൊച്ചി: കോവിഡ് രോഗികൾക്ക്​ ചികിത്സ നിഷേധിച്ചാൽ ആശുപത്രികൾക്കെതിരെ എപ്പിഡെമിക് നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ചികിത്സ തേടിയെത്തുമ്പോൾ കോവിഡ് പോസിറ്റീവായതിന്‍റെ പേരിൽ ഒരാളെ പോലും തിരിച്ചയക്കരുതെന്നും അങ്ങനെ ഉണ്ടായാൽ ആ ആശുപത്രികൾക്കും ഡോക്ടർമാർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലെ കോവിഡ് സാഹര്യത്തിൽ നിലവിലെ പ്രവർത്തനങ്ങളും തുടർ നടപടികളും സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ്​ മന്ത്രി ഇക്കാര്യം പറഞ്ഞത്​. സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്ക് വേണ്ടി മാറ്റിവെക്കണം.

അതോടൊപ്പം മറ്റു ചികിത്സയും നൽകണം. ഓരോ ദിവസവും സർക്കാർ, സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ ഐ.സി.യു, ഓക്സിജൻ കിടക്കകൾ ഉൾപ്പെടെ എത്ര കിടക്കകൾ ഉണ്ടെന്ന വിവരം ജനപ്രതിനിധികൾക്ക് നൽകണം. സർക്കാർ ആശുപത്രികളിൽ നിലവിലുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഫലപ്രദമായി ഉപയോഗിക്കണമെന്നും അവർ പറഞ്ഞു.

യോഗത്തിൽ മന്ത്രി പി. രാജീവ്​, പ്രതിപക്ഷ നേതാവും പറവൂർ എം.എൽ.എയുമായ വി.ഡി. സതീശൻ, തോമസ് ചാഴിക്കാടൻ എം.പി, കൊച്ചി കോർപറേഷൻ മേയർ എം. അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - Action taken under epidemic law in case of denial of covid treatment - Minister Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.