കിർത്താഡ്​സി​െൻറ ആദിവാസി മ്യൂസിയം പദ്ധതിക്കെതിരെ പ്രതിഷേധവുമായി പൊതുപ്രവർത്തകർ

കോഴിക്കോട്: കോടികൾ ചിലവഴിച്ച്​ കേരളത്തിലെ ആദിവാസികളുടെ പേരിൽ കിർത്താഡ്​സി​​​​െൻറ നേതൃത്വത്തിൽ മ്യൂസിയം  നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്​തമായ പ്രതിഷേധവുമായി സാമൂഹിക പ്രവർത്തകർ രംഗത്ത്​. ആദിവാസി സമൂഹം നിരന്തരമായി ഉയർത്തിക്കൊണ്ടിരിക്കുന്ന ഭൂമി, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്​ഥാന ആവശ്യങ്ങളെ അവഗണിച്ച്​ അവരെ മ്യൂസിയം പീസാക്കുകയും ആധുനിക പൂർവ്വമായി ചിത്രീകരിക്കുകയും ചെയ്യുന്നത്​ ക്രൂരമായ നടപടിയാണെന്ന്​ സംയുക്​ത പ്രസ്​താവനയിൽ സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. 

ആദിവാസികളേയും അവരുടെ സംസ്കാരത്തെയും കലയേയും ഭൂതകാലാവശിഷ്ടങ്ങളായി കാണുന്ന വരേണ്യ/വംശീയ ബോധത്തിന്റെ തുടർച്ചയാണ്  മ്യൂസിയം പദ്ധതി എന്ന്​ അവർ വ്യക്​തമാക്കുന്നു. 

മ്യൂസിയം പദ്ധതിയിൽ നിന്ന് കിർത്താഡ്സ് പിന്മാറണമെന്നും പകരം ആദി വാസികളുടെ നേതൃത്വത്തിൽ ഗവേഷണ കേന്ദ്രമോ മറ്റോ സ്ഥാപിക്കുന്നതിനായി ആ പണം വകയിരുത്തണമെന്നും കെ.കെ.കൊച്ച്, പി. കെ കരിയൻ, ഡോ. നാരായണൻ എം. ശങ്കരൻ, അശ്വതി സി. എം, ബി.ആർ.പി ഭാസ്‌കർ, ഡോ. ഒ. കെ സന്തോഷ്, കെ.കെ ബാബുരാജ്,  ഡോ. ഉമർ തറമേൽ, എ.എസ് അജിത്കുമാർ, അഫ്താബ് ഇല്ലത്ത്, രൂപേഷ്‌ കുമാർ,  ശ്രീരാഗ് പൊയിക്കാടൻ, പ്രേംകുമാർ, മഗ്ളൂ ശ്രീധർ,  ഡോ. ജെനി റൊവീന, ഡോ. വർഷ ബഷീർ, ഉമ്മുൽ ഫായിസ, ഡോ. എ.കെ വാസു, സുദേഷ് എം. രഘു, ഡോ. പി. കെ രതീഷ്, അരുൺ അശോകൻ, ജോൺസൻ ജോസഫ്, കുര്യാക്കോസ് മാത്യു, ഡോ. ഷെറിൻ ബി.എസ്‌, റെനി ഐലിൻ,  നഹാസ് മാള, ഡോ. സുദീപ് കെ.എസ്, സാദിഖ് പി. കെ, ഡോ. ജമീൽ അഹമ്മദ്,  ഡോ. കെ. എസ് മാധവൻ, കെ. അഷ്റഫ്,  ഷിബി പീറ്റർ, സന്തോഷ് എം. എം, പ്രശാന്ത് കോളിയൂർ,  അജയൻ ഇടുക്കി,  ഡോ. വി. ഹിക്മത്തുല്ല, രജേഷ് പോൾ, സമീർ ബിൻസി, ആഷിഖ് റസൂൽ, വസീം ആർ. എസ്, ഒ.പി രവീന്ദ്രൻ,  ഡോ. ജെന്റിൽ ടി. വർഗീസ്, ശ്രുതീഷ്‌ കണ്ണാടി, മാഗ്ലിൻ ഫിലോമിന, സി. എസ് രാജേഷ്, കമാൽ കെ. എം, ഇഹ്‌സാന പരാരി, വിനീത വിജയൻ, ദേവ പ്രസാദ്, സുകുമാരൻ ചാലിഗദ്ദ,  കൃഷ്ണൻ കാസർകോട്, ജസ്റ്റിൻ ടി. വർഗീസ്, ജോസ് പീറ്റർ, ഡോ. എം. ബി. മനോജ്, ഡോ. അജയ് ശേഖർ, ചിത്രലേഖ, അജയ് കുമാർ,  ആതിര ആനന്ദ്, അഡ്വ. പ്രീത, കെ.എ. മുഹമ്മദ് ഷെമീർ, ലീല കനവ്, പ്രമീള കെ.പി, പ്രഭാകരൻ വരപ്രത്ത്, കെ. അംബുജാക്ഷൻ, പ്രവീണ കെ.പി, സിമി കൊറോട്ട്, സഫീർ ഷാ കെ.വി, ഡോ. രഞജിത്ത്​ തങ്കപ്പൻ, മൈത്രി പ്രസാദ് എന്നിവർ ഒപ്പിട്ട സംയുക്​ത പ്രസ്​താവന ആവശ്യപ്പെടുന്നു.

പ്രസ്​താവനയുടെ പൂർണരൂപം:
കേരളത്തിൽ ആദിവാസികളുടെ പേരിൽ ഒരു മ്യൂസിയം നിർമിക്കാനുള്ള പദ്ധതിയുമായി കിർത്താഡ്സ് മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരും ഈ പദ്ധതി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ പ്രഭാഷണത്തിലും സൂചിപ്പി ച്ചിരുന്നു. ആദിവാസികളേയും അവരുടെ സംസ്കാരത്തെയും കലയേയും ഭൂതകാലാവശിഷ്ടങ്ങളായി കാണുന്ന വരേണ്യ/വംശീയ ബോധത്തി​​​​െൻറ തുടർച്ചയാണ് ഈ മ്യൂസിയം പദ്ധതി. പൊതുസമൂഹത്തി​​​​െൻറ കാഴ്ച/കൗതുക വസ്തുക്കളായി ആദിവാസികളെ ചിത്രീകരിക്കുന്നത് വംശീയ ബോധത്തിന്റെ പ്രകടനമാണ്. 

വികസനത്തിന്റെയും ഭരണനിർവ്വഹണത്തിന്റെയും മണ്ഡലങ്ങളിൽ ഭരണകൂടങ്ങളുടെ വിവേചനപൂർണ്ണമായ സമീപനം കാരണമായി വലിയ പ്രതിസന്ധികൾ അഭിമുഖീകരി ക്കുന്ന സമുദായമാണ് കേരളത്തിലെ ആദിവാസികൾ. ആദിവാസി സമുദായം നിരന്തരമായി ഉയർത്തികൊണ്ടിരിക്കുന്ന ഭൂമി, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങിയ  ആവശ്യങ്ങളെ ക്രൂരമായ അവഗണനക്കും അടിച്ചമർത്തലിനും വിധേയമാക്കി കൊണ്ടിരിക്കുന്നവർ തന്നെയാണ് മ്യൂസിയം പദ്ധതിയുമായി രംഗത്ത് വരുന്നത്. ആദിവാസികളെ മ്യൂസിയം പീസാക്കി  ആധുനിക പൂർവ്വമായി ചിത്രീകരിക്കുന്നത് തന്നെയും ഇത്തരം ഹിംസകളെയും അവഗണനകളെയും ന്യായീകരിക്കുന്ന പൊതു ബോധ യുക്തിയാണെന്ന് ഞങ്ങൾ ഉണർത്തുന്നു. 
അതിനാൽ മ്യൂസിയം പദ്ധതിയിൽ നിന്ന് കിർത്താഡ്സ് പിന്മാറണമെന്നും പകരം ആദി വാസികളുടെ നേതൃത്വത്തിൽ ഗവേഷണ കേന്ദ്രമോ മറ്റോ സ്ഥാപിക്കുന്നതിനായി ആ പണം വകയിരുത്തണമെന്നും ആവശ്യപ്പെടുന്നു.

Tags:    
News Summary - activists against kirtad's tribal museum- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.