നടൻ ജയറാമിന്​ കോവിഡ്​; വൈറസ്​ ഇപ്പോഴും ​ നമുക്കിടയിലുണ്ടെന്ന ഒാർമപ്പെടുത്തലാണിതെന്ന്​

നടൻ ജയറാമിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ്​ ​േകാവിഡ്​ പോസിറ്റീവ്​ ആയ വിവരം അറിയിച്ചത്​.

'ഞാനിന്ന്​ കോവിഡ്​ പോസിറ്റീവാണെന്ന്​ സ്​ഥിരീകരിച്ചിരിക്കുന്നു. വൈറസ്​ ഇപ്പോഴും നമുക്കിടയിലുണ്ടെന്ന ഒാർമപ്പെടുത്തലാണിത്​. എന്നോട്​ അടുത്തിടപഴകിയവർ സാമൂഹിക സമ്പർക്കം ഒഴിവാക്കുകയും ലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ്​ പരിശോധന നടത്തുകയും വേണം. ഞാൻ ചികിത്സ തുടങ്ങിയിട്ടുണ്ട്​. എല്ലാവരെയും ഉട​െന തന്നെ വീണ്ടും കാണാമെന്നാണ്​ പ്രതീക്ഷ' -ജയറാം ഇൻസ്​റ്റ അക്കീണ്ടിൽ കഴിഞ്ഞ ദിവസം പോസ്​റ്റ്​ ചെയ്​തു.

മമ്മൂട്ടി, സുരേഷ്​ ഗോപി, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങൾക്കും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. 

Tags:    
News Summary - actor jayaram tested positive for covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.