കാളികാവ്/ വണ്ടൂർ: മലപ്പുറം വണ്ടൂർ പൂങ്ങോട് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ഉദ്ഘാടനത്തിന് എത്തിയ നടൻ മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം. തുടർന്ന് അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 8.10 ഓടെ പൂങ്ങോട് മൈതാനിയിൽ ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് നടക്കാനിരിക്കെ എത്തിയ മാമുക്കോയക്ക് അല്പസമയത്തിനകം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘാടകർ തന്നെ രാത്രി ഒമ്പതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. തലച്ചോറിലേക്കുള്ള രക്തസമ്മർദ്ദം വർധിച്ചതാണ് കാരണമെന്നും കാർഡിയോളജി വിഭാഗത്തിൻെറ അടക്കം നിരീക്ഷണത്തിലാണെന്നും എം.ആർ.ഐ സ്കാനിങിന് നിർദ്ദേശിച്ചതായും ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.