നടിയെ ആക്രമിച്ച കേസ്: ഏത് കോടതിക്കാണ് അധികാരമെന്ന് തീരുമാനിക്കണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടത്താന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷന്‍. നേരത്തേ വിചാരണ നടത്തിയിരുന്ന എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിൽ (എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി) തന്നെ തുടര്‍വിചാരണ നടത്തണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ആക്രമിക്കപ്പെട്ട നടിയും ഇതേ ആവശ്യമുന്നയിച്ച് ജഡ്ജിക്ക് കത്ത് കൈമാറിയിട്ടുണ്ട്.

വിചാരണക്കോടതി ജഡ്ജിയായിരുന്ന ഹണി എം. വര്‍ഗീസിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുകയും നിലവിലെ സി.ബി.ഐ കോടതിയില്‍ പുതിയ ജഡ്ജിയെ നിയമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് രേഖകള്‍ ജഡ്ജി ഹണി എം. വര്‍ഗീസിന്റെ കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഹൈകോടതി നിര്‍ദേശിച്ചത്.

Tags:    
News Summary - Actress assault case: Prosecution to decide which court has jurisdiction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.