നടി ആക്രമണക്കേസ്​: ഇരയുടെ ഹരജി സർക്കാർ ഹരജിക്കൊപ്പം പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്‍റെ തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കുന്നതിനെതിരെ നടി നൽകിയ ഹരജി, കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക്​ നൽകണമെന്ന്​ ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജിക്കൊപ്പം പരിഗണിക്കാൻ മാറ്റി. ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ്​ തിങ്കളാഴ്‌ചയാണ്​ ഇത്​ പരിഗണിക്കുക.

ആദ്യം സമർഥരും സത്യസന്ധരുമായ ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ച സർക്കാർ പിന്നീട് ഇതിൽ നിന്ന്​ പിൻവാങ്ങിയെന്നാണ് നടിയുടെ ആരോപണം. തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ച് റിപ്പോർട്ട് നൽകാൻ ഉന്നത ഭരണ-രാഷ്ട്രീയ നേതൃത്വം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ചിരുന്നു. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിൽനിന്ന് ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ഫോറൻസിക് പരിശോധനക്ക്​ വിടണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടരന്വേഷണത്തിന് ഹൈകോടതി മേൽനോട്ടം വഹിക്കണമെന്നാണ്​ ആവശ്യം.

Tags:    
News Summary - Actress assault case: The victim's petition will be considered with government's petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.